സ്നേഹ സംഗമം നാളെ ..

ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​പ്ര​​​കാ​​​രം ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന പാ​​​വ​​​ങ്ങ​​​ളു​​​ടെ ദി​​​നാ​​​ഘോ​​​ഷം, സീ​​​റോ​ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ പ്രോ ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ തൊ​​​ടു​​​പു​​​ഴ മൈ​​​ല​​​ക്കൊ​​​മ്പ് ദി​​​വ്യ​​​ര​​​ക്ഷാ​​​ല​​​യ​​​ത്തി​​​ല്‍ നാ​​​ളെ ന​​​ട​​​ക്കും.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി രാ​​​വി​​​ലെ 9.30ന് ​​സ്‌​​​നേ​​​ഹ​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​ക​​​ണ്ട​​​ത്തി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ ഫാ​​​മി​​​ലി, ലെ​​​യ്റ്റി ആ​​ൻ​​ഡ് ലൈ​​​ഫ് ക​​​മ്മീ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ആ​​​ന്‍റ​​​ണി മൂ​​​ല​​​യി​​​ല്‍, മൈ​​​ല​​​ക്കൊ​​​മ്പ് സെ​​​ന്‍റ് തോ​​​മ​​​സ് ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​മാ​​​ത്യു കാ​​​ക്ക​​​നാ​​​ട്ട്, പ്രോ-​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ്, ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് മെ​​​ന്‍റ​​​ലി ഡി​​​സേ​​​ബി​​​ള്‍​ഡ് സെ​​​ക്ര​​​ട്ട​​​റി സ​​​ന്തോ​​​ഷ് ജോ​​​സ​​​ഫ്, ബ്ര​​​ദ​​​ര്‍ മാ​​​വു​​​രൂ​​​സ് മാ​​​ളി​​​യേ​​​ക്ക​​​ല്‍, ല​​​വ് ഹോം ​​​ര​​​ക്ഷാ​​​ധി​​​കാ​​​രി മാ​​​ത്ത​​​പ്പ​​​ന്‍, കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി ആ​​​നി​​​മേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ മേ​​​രി ജോ​​​ര്‍​ജ് എ​​​ഫ്‌​​​സി​​​സി, ബേ​​​ബി ചി​​​റ്റി​​​ല​​​പ്പ​​​ള്ളി, ടോ​​​മി മാ​​​ത്യു തു​​​ട​​​ങ്ങി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. ച​​​ട​​​ങ്ങി​​​ല്‍ കാ​​​രു​​​ണ്യ ശു​​​ശ്രൂ​​​ഷ​​​ക​​​രെ ആ​​​ദ​​​രി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group