മത സംഘടനയുടെ പേരിൽ സോഷ്യൽ മീഡിയ തർക്കം: വിശ്വാസിക്ക് ഗുണ്ടാ ആക്രമണം

സോഷ്യൽ മീഡിയയിലെ എഴുത്തിലൂടെയും യൂട്യൂബ് വീഡിയോയിലൂടെയും ശക്തമായ പ്രതികരണങ്ങൾ നടത്താറുള്ള ഷിജുമോൻ തങ്കപ്പന് നേരെ ഗുണ്ടാ ആക്രമണം. മൂരിയാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എമ്പറർ ഇമ്മാനുവൽ സീയോൻ ചർച്ച് എന്ന സംഘത്തിനെതിരെ, സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതിന്റെ പേരിലാണ് ഗുണ്ടാ ആക്രമണമുണ്ടായത്.
രണ്ടു ദിവസം മുൻപ് ഷിജുമോനും കുടുംബവും വീട്ടിലില്ലാത്ത സമയത്ത് വീടിന്റെ ജനൽ ചില്ലുകളും മറ്റും തകർത്തിരുന്നു.ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഷിജുമോനെ മാള ഗവൺമെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അക്രമികൾ, ‘നീ എമ്പറർ എമ്മാനുവലിനെതിരെ എഴുതും അല്ലേടാ’ എന്ന് ചോദിച്ചാണ് തന്നെ ആക്രമിച്ചതെന്ന് ഷിജുമോൻ പറയുന്നു. കത്തോലിക്കാസഭയിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന കൾട്ട് ഗ്രൂപ്പായി അറിയപ്പെടുന്ന സംഘമാണ് എമ്പറർ ഇമ്മാനുവൽ.ആത്മീയ സംവിധാനങ്ങൾ നല്ലതോ ചീത്തയോ എന്ന് നോക്കാതെ സോഷ്യൽ മീഡിയയിൽ ആക്ഷേപം കേൾക്കാറുണ്ട്. ക്രൈസ്തവ സമൂഹങ്ങൾ പൊതുവെ തങ്ങളുടെ ഭാഗം വിശദീകരിക്കുമെങ്കിലും തങ്ങൾക്കെതിരെ തിരിയുന്നവരെ ആക്രമിക്കാറില്ല. എന്നാൽ എമ്പറർ ഇമ്മാനുവൽ സംഘത്തിനെതിരെ പ്രതികരിക്കുന്നവരെ ഗുണ്ടാ സംഘങ്ങൾ ആക്രമിച്ചു നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നതായി നിരവധി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ . പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group