ഒരു വിഭാഗം ആളുകൾ വളരെ ആസൂത്രിതമായി നടത്തുന്ന ലൗ ജിഹാദ് പോലുള്ള സാമൂഹിക അതിക്രമങ്ങൾ അമർച്ച ചെയ്യാൻ കേരള സർക്കാർ തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
സ്കൂൾ – കോളജ് തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികളെയും ജോലിയിലേക്ക് പ്രവേശിക്കുന്ന യുവതികളെയും പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും വരുതിയിലാക്കി പ്രണയവിവാഹം എന്ന പേരിൽ നടത്തപ്പെടുന്ന ഇത്തരം നീക്കങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് കുറ്റകരമാണെന്നും ഒരു വിഭാഗം ആളുകൾ വളരെ ആസൂത്രിതമായും സംഘടിതമായും ഇത്തരം കാര്യങ്ങൾക്കായി കടന്നു വരുന്നതും പെൺകുട്ടികളെ ദുരുപയോഗിക്കുന്നതും പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ നിഗൂഢ കേന്ദ്രങ്ങളിൽ പാർപ്പിച്ചു മസ്തിഷ്ക പ്രക്ഷാളനം നടത്തി നശിപ്പിക്കുന്നതും വലിയ സാമൂഹ്യ തിന്മ തന്നെയായെന്നും സമിതി ചൂണ്ടികാട്ടി. ഇതിനായി പ്രത്യേക പരിശീലനങ്ങളും നൽകുന്നു. ചൂണ്ടിക്കാണിക്കുന്നവരെയും എതിർക്കുന്നവരെയും അടച്ചാക്ഷേപിച്ച് സംഘടിതമായി ആക്രമിക്കുന്നത് ഗൗരവപൂർവ്വം കാണണമെന്ന് സമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group