ജീവൻ എന്ന സമ്മാനം സ്വീകരിക്കാൻ സ്ത്രീകൾക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ സർക്കാരുകൾക്കും പൗരസമൂഹത്തിനും മൗലികമായ കടമയുണ്ടെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ.
ഞായറാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ ജനാലയിൽ നിന്ന് സംസാരിക്കവേയാണ് പാപ്പ ഇപ്രകാരം വെളിപ്പെടുത്തിയത്.
“ഓരോ മനുഷ്യന്റെയും അന്തസ്സ് സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും, ജീവന് വാഹകരായ സ്ത്രീകൾക്ക് ജീവൻ എന്ന സമ്മാനം സ്വീകരിക്കാനും അവരുടെ മക്കൾക്ക് മാന്യമായ അസ്തിത്വം ഉറപ്പാക്കാനും ആവശ്യമായ സാഹചര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള അടിസ്ഥാന കടമ സാമൂഹികവും രാഷ്ട്രീയവുമായ സ്ഥാപനങ്ങൾക്കുണ്ട്. സ്ത്രീകളുടെ തുല്യഅന്തസ്സിന് കൃത്യമായ അംഗീകാരം ലഭിക്കുന്നതിന് നമ്മൾ ഓരോരുത്തരും ചെയ്യേണ്ട ഒരുപാട് ജോലികൾ ഇനിയും ഉണ്ട്” – പാപ്പ പറഞ്ഞു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group