കൊച്ചി : ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന ആഹ്വാനവുമായി കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍.
മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്‍ററില്‍ കാരിത്താസ് ഇന്ത്യയുടെയും, കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും, കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്‍റെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന സജീവം ആന്‍റി ഡ്രഗ്സ് കാമ്പയിന്‍ കേരളയുടെ രൂപതാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.
ലഹരി വര്‍ജിച്ച് സാമൂഹ്യവിപത്തിനെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയാറാകണമെന്നും, ഇതിനായി ലഹരിക്കെതിരേ സാമൂഹ്യ മുന്നേറ്റം അനിവാര്യമാണെന്നും ലഹരി ബഹിഷ്കരിക്കാൻ സ്വയം തയ്യാറാവണമെന്നും മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.
രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ കോതമംഗലം രൂപത നടപ്പാക്കുന്ന മാര്‍ മാത്യു പോത്തനാമുഴി ഭവന പദ്ധതിയുടെ ഉദ്ഘാടനം മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലും, ജീവകാരുണ്യനിധിയുടെ ഉദ്ഘാടനം മാത്യു കുഴല്‍നാടന്‍ എംഎല്‍എയും, ലെന്‍റന്‍ കാമ്പയിന്‍ പോസ്റ്റര്‍ റിലീസിംഗ് മോണ്‍. പയസ് മലേക്കണ്ടത്തിലും നിര്‍വഹിച്ചു. സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പൊട്ടയ്ക്കല്‍, സജീവം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആല്‍ബിന്‍ ജോസ്, ബിന്‍സന്‍ മുട്ടത്തുകുടി, സിസ്റ്റര്‍ സൂന സിഎംസി, ജോണ്‍സണ്‍ കറുകപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group