ആത്മഹത്യയുടെ വക്കിലെത്തിയവരെ സഹായിക്കാൻ സമൂഹo കടപ്പെട്ടിരിക്കുന്നു: സ്പാനിഷ് മെത്രാന്‍

സ്പെയിൻ: ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും, ആത്മഹത്യയുടെ വക്കിലെത്തിയവരെ സഹായിക്കാൻ സമൂഹo കടപ്പെട്ടിരിക്കുന്നുവെന്നും ഓർമ്മപ്പെടുത്തി സ്പാനിഷ് മെത്രാന്‍ യുവാന്‍ കാര്‍ലോസ് എലിസാള്‍ദേ എസ്പിനാള്‍.യുവാക്കളും മുതിര്‍ന്നവരും അടക്കം അനേകരം പേരാണ് തങ്ങളുടെ ജീവിതം സ്വയം അവസാനിപ്പിക്കുന്നത്, അങ്ങനെ ചെയ്യരുത്, ജീവിതം ജീവിക്കാനുള്ളതാണ്. നിങ്ങളുടെ ജീവിതത്തെ ഇരുള്‍ മൂടുമ്പോള്‍ ക്രിസ്തുവാണ് നിങ്ങളുടെ പ്രകാശം’ ബിഷപ്പ് പറഞ്ഞു.വിഷാദരോഗം പോലുള്ള കാരണങ്ങളാലാണ് പലരും ആത്മഹത്യ ചെയ്യുന്നത്. 2020 ഡിസംബറിൽ സ്‌പെയിന്‍ ദയാവധത്തിനും പിന്തുണയോടു കൂടിയ ആത്മഹത്യയക്ക് നിയമപരമായ അനുമതി നൽകിയ നടപടി വളരെ ഖേദകരമാണെന്നും ബിഷപ്പ് പറഞ്ഞു.ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും പൊതുസ്ഥാപനങ്ങളും, കമ്പനികളും, സ്‌കുളുകളും, കുടുംബങ്ങളും സഭയും മുന്നോട്ടു വരണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.ഔദ്യോഗിക കണക്കു പ്രകാരം സ്‌പെയിനില്‍ ഓരോ ദിവസവും പത്തിലേറെ ആളുകള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും ഈ കണക്കുകൾവളരെ ഭയാനകമാണെന്നും മെത്രാൻ ഓർമിപ്പിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group