ജീവൻ സംരക്ഷിക്കാൻ സമൂഹം കടപ്പെട്ടിരിക്കുന്നു: മാർ ജോസഫ് കളത്തിപറമ്പില്‍.

കോട്ടയം: ജീവൻ സംരക്ഷിക്കുവാൻ സമൂഹം കടപ്പെട്ടിരിക്കുന്നുവെന്ന് ഓർമിപ്പിച്ച് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍.ഇന്ന്ഭാരത സഭയില്‍ വിലാപദിനവും കേരളസഭയില്‍ ജീവന്റെ സംരക്ഷണ ദിനവും ആചരിക്കുന്നതിന്റെ ‘ഭാഗമായി വരാപ്പുഴ അതിരുപതയില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദരത്തില്‍ ജീവന്‍ ഉരുവാകുന്ന നിമിഷം മുതല്‍ സ്വാഭാവികമായി ജീവന്‍ നഷ്ടപ്പെടുന്ന സമയംവരെ ജീവന്‍ സംരക്ഷിക്കപ്പെടണമെന്ന് ഡോ. കളത്തിപറമ്പില്‍ ഓർമ്മിപ്പിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group