അശരണരെ ചേര്‍ത്തു പിടിക്കാൻ സമൂഹം തയ്യാറാകണം ; ആഹ്വാനം നല്‍കി പരിശുദ്ധ കാതോലിക്കാ ബാവ

അശരണരെ ചേര്‍ത്തു പിടിക്കാൻ സമൂഹം തയ്യാറാകണമെന്ന ആഹ്വാനവുമായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണ ഉദ്ഘാടനം കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ദൈവാലയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ.

ജാതി മത ഭേദമന്യേ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള അശരണരായവരെ ചേര്‍ത്ത് പിടിക്കുവാനുള്ള കടമയും ഉത്തരവാദിത്വവും സഭക്കുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

ദൈവരാജ്യം പ്രാവര്‍ത്തികമാകുന്നത് സഹായത്തിന് ആവശ്യമുള്ളവരെ കരുതുമ്പോഴാണ്. അതിനുള്ള മനസ്സ് എല്ലാവര്‍ക്കുമുണ്ടാകണമെന്നും നമ്മുടെ ചുറ്റുപാടും പ്രയാസം അനുഭവിക്കുന്നവരെ സഹായിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സഭാ മക്കള്‍ മുന്നിട്ടിറങ്ങണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group