യുദ്ധത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വരണം : ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

ഉക്രയിനിൽ നടക്കുന്ന യുദ്ധം നമ്മുടെ മനസ്സിൽ ഏറെ വേദന ഉളവാക്കുന്നുവെന്നും യുദ്ധം നമ്മെ ബാധിക്കില്ലെന്നുള്ള മനോഭാവത്തിൽ മാറ്റo വരുത്തണമെന്നും ഉദ്ബോധിപ്പിച്ച്കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ പോൾ ആന്റണി മുല്ലശ്ശേരി.

കേരള സഭയുടെ പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് കൊല്ലത്തു കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി സംഘടിപ്പിച്ച യുദ്ധ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കാത്തോലിക്കാ സഭയും ഫ്രാൻസിസ് മാർപ്പാപ്പയും യുദ്ധത്തിനെതിരെ നടത്തുന്ന പ്രവർത്തനത്തിലും പ്രാർത്ഥനയിലും വിശ്വാസികളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.യുദ്ധം അവസാനിക്കുന്നതു വരെ പ്രോലൈഫ് പ്രവർത്തകർ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group