കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഊർജിതപ്പെടുത്താൻ സംഭാവന നൽകി മെത്രാൻ സമിതി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി വിവിധ
മതസംഘടനകളും എൻ‌ജി‌ഒയും ചേർന്ന് ആരംഭിച്ച കോവിഡ് -19 സോളിഡാരിറ്റി ഫണ്ടിലേക്ക് ഒരു മില്യൺ മലേഷ്യൻ രൂപ (ഏകദേശം 241,000 യുഎസ് ഡോളർ) സംഭാവന ചെയ്യാൻ മലേഷ്യൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (സിബിസിഎം) തീരുമാനിച്ചു.
പകർച്ചവ്യാധി, പ്രതിരോധം, ചികിത്സ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് മറ്റ് സംരംഭങ്ങളും പരിപാടികളും രൂപീകരിക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായി
ബിഷപ്പുമാരുടെ സമ്മേളനത്തിന് നേതൃത്വം വഹിക്കുന്ന ഫാദർ മൈക്കൽ ചുവ അറിയിച്ചു .
” അടിയന്തര ചികിത്സ സഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായും നിസ്വാർത്ഥ സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനും പൊതു ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിക്കുന്നതെന്നും ഈ ഫണ്ടിലേക്ക് എല്ലാവരും സംഭാവന ചെയ്യണം എന്നും സിബിസിഎം അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group