പ്രതിസന്ധികളിലും ക്രിസ്തുവിന്റെ കരം പിടിച്ച് സോമാലിയൻ ജനത…

അതിസങ്കീർണ്ണമായ പശ്ചാത്തലത്തിലും വളരെ ചെറിയ ക്രിസ്ത്യൻ സമൂഹമായ സോമാലിയൻ ജനതയുടെ ജീവിതം വേറിട്ട ക്രിസ്തു സാക്ഷ്യമാണ് ലോകത്തിന് നൽകുന്നത്.മുപ്പതു വർഷമായി സൊമാലിയ ഭിന്നിച്ച രാജ്യമാണ്, സ്ഥിരമായ സ്ഥാപനങ്ങളില്ലാതെ, മതമൗലിക പ്രക്ഷുബ്ധതയെ മറികടക്കുന്ന സങ്കീർണ്ണമായ പശ്ചാത്തലത്തിലും വളരെ ചെറിയ ഒരു ക്രിസ്ത്യൻ സമൂഹം മാത്രമായ സോമാലിയൻ ജനത ആയിരം പ്രതിസന്ധികൾക്കിടയിലും ക്രിസ്തീയ വിശ്വാസവുമായി മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്.സൊമാലിയൻ ജനതയ്ക്കുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ഫ്രാൻസിസ്കൻ മിഷനറിയും പിന്നീട് ബിഷപ്പായി മാറുകയും ചെയ്ത ബിഷപ്പ് ജോർജിയോ ബെർട്ടിനാണ് ഈ ചെറിയ അജഗണത്തിന്റെ ചുമതല വഹിക്കുന്നത്.
സൊമാലിൻ ലാൻഡ്സിൽ ക്രിസ്ത്യാനികൾ താമസിക്കുന്ന അവസ്ഥയെയും ആഫ്രിക്കൻ രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളെയും കുറിച്ച് ബിഷപ്പിന് നന്നായി അറിയാം. സൊമാലിയൻ കത്തോലിക്കാ സമൂഹം വളരെ ചെറുതാണ്: ക്രിസ്ത്യൻ മതം രഹസ്യമായി അവകാശപ്പെടുന്ന ഏതാനും കുറച്ച്പേർ രാജ്യത്തുണ്ട്. പരസ്യമായി ക്രിസ്തുമതം പ്രഘോഷിക്കാൻ അവർക്ക് അവകാശമില്ല എന്നിരുന്നാലും തങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കാൻ സൊമാലിയൻ ജനത സദാ സന്നദ്ധരാണ്, ബിഷപ്പ് പറയുന്നു.ഇസ്ലാം മതത്തിന്റെ അതിപ്രസരത്തിൽ സോമാലിയൻ ക്രിസ്തീയ വിഭാഗം പാർശ്വവൽക്കരിക്ക പ്പെട്ട സമൂഹമായി മാറുകയാണെന്നും ഇപ്പോൾ രാഷ്ട്രീയക്കാർക്ക് പ്രത്യക്ഷത്തിൽ സഭയോട് ശത്രുത ഇല്ലെങ്കിലും ക്രിസ്ത്യൻ നിലപാടുകളെ അവർ അംഗീകരിക്കുകയോ ക്രിസ്ത്യൻ സമൂഹത്തിന്റെ ഉയർച്ചയ്ക്ക് വേണ്ട യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ലയെന്നുള്ള ആശങ്കയും ബിഷപ്പ് പങ്കുവയ്ക്കുന്നു.സാമ്പത്തിക സാമൂഹിക രാഷ്ട്രീയ അരക്ഷിതാവസ്ഥ യിലും ക്രിസ്തുവിനെ പ്രതി ജീവിക്കുവാൻ സോമാലിയൻ ജനത തയ്യാറാകുന്നത് ലോകത്തിനുമുന്നിലുള്ള വലിയ ക്രിസ്തു സാക്ഷ്യമാണ്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group