ബി​​ഷ​​പ് ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശ​​ത്തി​​ന്‍റെ പേ​​രി​​ൽ ചി​​ലർ ​​ ബോ​​ധ​​പൂ​​ർ​​വം പ്ര​​ശ്ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു :മന്ത്രി വാസവൻ…

കോട്ടയം: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദർശിച്ച് മന്ത്രി വാസവൻ.
നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ ബിഷപ്പ് നടത്തിയ പ്രസ്താവനയുടെ പേ​​രി​​ൽ ചി​​ല നി​​ക്ഷി​​പ്ത താ​​ത്​​പ​​ര്യ​​ക്കാ​​രാ​​ണ് ബോ​​ധ​​പൂ​​ർ​​വം പ്ര​​ശ്ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വൻ പറഞ്ഞു.മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​നെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം.
വ​​ർ​​ഗീ​​യത​ തീ​​വ്ര​​വാ​​ദ ശ​​ക്തി​​ക​​ളാ​​ണ് ഇ​​തി​​നു പി​​ന്നി​​ൽ. ഭൂ​​രി​​പ​​ക്ഷ, ന്യൂ​​ന​​പ​​ക്ഷ വ​​ർ​​ഗീ​​യ​​ത​​യെ​​യും തീ​​വ്ര​​വാ​​ദ നി​​ല​​പാ​​ടു​​ക​​ളെ​​യും ചെ​​റു​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണ് സ​​ർ​​ക്കാ​​രി​​നു​​ള്ള​​തെന്നും മ​​ത​​നി​​ര​​പേ​​ക്ഷ​​ത സം​​ര​​ക്ഷി​​ക്കു​​ക​​യാ​​ണ് സ​​ർ​​ക്കാ​​ർ ല​​ക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.സ​​മൂ​​ഹ​​ത്തി​​ൽ വി​​ഭാ​​ഗീ​​യ​​ത വ​​ള​​ർ​​ത്തു​ന്ന രീ​തി​യി​ൽ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വി​​ദ്വേ​​ഷ പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ടെന്നും, കേ​​ര​​ള​​ത്തി​​ൽ ​സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ അ​​ന്ത​​രീ​​ക്ഷം ത​​ക​​ർ​​ക്കാ​​ൻ ആ​​രെ​​യും അ​​നു​​വ​​ദി​​ക്കി​​ല്ലന്നും വ​​ർ​​ഗീ​​യ ചേ​​രി​​തി​​രി​​വി​​നു ശ്ര​​മി​​ക്കു​​ന്ന ശ​​ക്തി​​ക​​ൾ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group