കേരളത്തില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥി ടി.എൻ. സരസുവിനെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എൻഡിഎ വനിതാ സ്ഥാനാർഥികളെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് വിവരങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ടി.എൻ. സരസുവുമായുള്ള മോദിയുടെ സംഭാഷണം. സംസാരത്തിനിടെ, കേരളത്തില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച വിഷയം സരസു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ചില വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. സഹകരണ ബാങ്കുകളില്‍നിന്ന് ഇഡി പിടിച്ചെടുത്ത പണം അർഹതപ്പെട്ടവർക്ക് തിരികെ നല്‍കുമെന്നും അതിനുള്ള നിയമോപദേശം തേടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണക്കാരുടെ വിഷയം ഉന്നയിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ടി.എൻ. സരസുവിനോട് പറഞ്ഞ അദ്ദേഹം, തട്ടിപ്പില്‍ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m