66-ാമത് തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തിന് കൊടിയേറി. നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ കുരിശുമല സംഗമവേദിയിൽ തീർത്ഥാടന പതാക ഉയർത്തുകയും ചെയ്തതോടെ ഒന്നാംഘട്ട തീർത്ഥാടനം ആരംഭിച്ചു. തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ് കാർമികത്വം വഹിച്ചു.
രണ്ടിന് വെള്ളറട ജംഗ്ഷനിൽ നിന്ന് സംഗമവേദിയിലേക്ക് കെസിവൈഎം നെയ്യാറ്റിൻകര രൂപതാ സമിതി നേതൃത്വം നൽകിയ നിത്യതയുടെ കുരിശിന്റെ വഴി നടന്നു. നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസ് തീർത്ഥാടന ദീപം തെളിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group