ഖത്തർ : ലോകകപ്പ് ഫുട്ബോളിൽ കോസ്റ്ററിക്കയ്ക്കെതിരെ നേടിയ എതിരില്ലാത്ത
ഏഴു ഗോളിന്റെ തകർപ്പൻ വിജയം ദയാവധ വിരുദ്ധ പോരാളിക്ക് സമര്‍പ്പിച്ച് സ്പാനിഷ് ഫുട്ബോൾ താരം.
രോഗബാധിതനായി കഴിയുമ്പോഴും ദയാവധം എന്ന തിന്മയ്ക്കെതിരെ അതിശക്തമായി പോരാടുന്ന ജോർഡി സബാറ്റെയ്ക്കു വിജയം സമര്‍പ്പിച്ചത് സ്പാനിഷ് ഫുട്ബോൾ താരം അയ്മെറിക് ലാപോർട്ടെയാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ്സിന്റെ ഇരയാണ് 38 വയസ്സുള്ള ജോർഡി സബാറ്റെ. താൻ എട്ടു വർഷമായി രോഗത്തിനെതിരെ പോരാടുന്ന പോലെ, ലോകകപ്പില്‍ പോരാടാൻ കളിക്കാരോടും, പരിശീലകരോടും ആവശ്യപ്പെട്ടുകൊണ്ട് മത്സരത്തിന് രണ്ടുദിവസം മുമ്പ് ജോർഡി സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചിരിന്നു.
അസുഖം വന്ന് മരിക്കുന്നവരുടെ കണക്ക് പരിഗണിക്കുമ്പോൾ താനിപ്പോൾ ജീവനോടെ ഇരിക്കേണ്ട ആളായിരുന്നില്ലെന്നും ജീവനോടെ ഇരുന്ന്, ഹൃദയത്തിൽകൊണ്ട് നടക്കുന്ന ടീമിനെ പിന്തുണച്ച് ലോകകപ്പ് കാണുന്നതിന്റെ വലിയ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ലെന്നും മുപ്പത്തിയെട്ടു വയസ്സുള്ള ജോർഡി പറഞ്ഞിരുന്നു. മറുപടി വീഡിയോയിലാണ് സ്പെയിൻ നേടിയ ഉജ്ജ്വല വിജയം ജോർഡി സബാറ്റെയ്ക്കു സമർപ്പിക്കുന്നതായി അയ്മെറിക് ലാപോർട്ടെ പറഞ്ഞത്. മത്സരത്തിന് മുമ്പും, മത്സരശേഷവും ജോർഡി തന്റെ മനസ്സിലുണ്ടായിരുന്നുവെന്ന് അയ്മെറിക് വെളിപ്പെടുത്തി. ജോർഡി സബേറ്റ് നിരവധി ആളുകൾക്ക് പ്രചോദനമാണെന്ന് പറഞ്ഞ അയ്മെറിക് മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group