ദൈവിക രഹസ്യങ്ങളുടെ പാലകനായി നിശബ്ദതയുടെ താഴ് വരയിലൂടെ നടന്ന് വിശുദ്ധിയുടെ കൊടുമുടി കയറിയ വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതം ഈ വാക്കുകളെ അന്വർത്ഥമാക്കുന്നതാണ്.
നിശബ്ദതയുടെ മനുഷ്യനെന്ന് വിശുദ്ധനെ പലരും വിശേഷിപ്പിക്കാറുണ്ട്. സുവിശേഷകന്മാരാകട്ടെ അദ്ദേഹത്തിൻ്റെ ഒരു വാക്കു പോലും രേഖപ്പെടുത്തിയിട്ടുമില്ല. ദൈവഹിതം മാത്രം നിറവേറ്റിയ അദ്ദേഹത്തിൻ്റെ പ്രവൃത്തികൾ ഏതൊരു വാക്കിനെക്കാളും ശക്തമായി നമ്മോടു സംസാരിക്കുന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പാ പറയുന്നു: വിശുദ്ധ യൗസേപ്പിൻ്റെ നിശബ്ദത ഒരു ആന്തരിക ശൂന്യതയുടെ അടയാളമല്ല പ്രത്യുത അവൻ്റെ ഹൃദയത്തിൽ നിറഞ്ഞ ആത്മീയതയുടെ ദൈവേഷ്ടത്തോടുള്ള സമ്പൂർണ്ണ സമർ പ്പണത്തിൻ്റെ അടയാളമായിരുന്നു.
ദൈവിക വെളിപാടുകൾ കൊണ്ട് നിറയ്ക്കപ്പെടാനും ദൈവിക കൂട്ടായ്മയിലൂടെ പരിവർത്തനം ചെയ്യപ്പെടാനും സ്വയം അനുവദിച്ചു കൊണ്ട് ആത്മീയതയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങിക്കൊണ്ട് യൗസേപ്പിൻ്റെ വചനങ്ങൾ ഓരോ നിമിഷവും മൗനത്തിൽ അമർന്നു. അത് യൗസേപ്പിൻ്റെ ചിന്തകളെയും പ്രവർത്തനങ്ങളെയും നയിച്ചു. ജീവിതത്തിൻ്റെ കോലാഹലങ്ങൾ ദൈവത്തിൽ നിന്നുള്ള നമ്മുടെ ശ്രദ്ധയെ അകറ്റാൻ പലവിധത്തിൽ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. പുഷ്പം അതിൻ്റെ ദളങ്ങൾ വിടർത്തുന്നതും വൃക്ഷത്തിൻ്റെ തായ്ത്തടിക്ക് ശക്തിയും വണ്ണവും ലഭിക്കുന്നതും , നിശബ്ദതയിലാണ്. ഇപ്രകാരം ദൈവിക രഹസ്യങ്ങളുടെ വെളിപ്പെടുത്തൽ നമുക്ക് ലഭിക്കുന്നതും മൗനത്തിലെ മനനത്തിലാണ്.
നിത്യജീവൻ സ്വന്തമാക്കാനുളള മാർഗ്ഗമാണ് ആത്മീയത. ദൈവസ്നേഹവും പര സ്നേഹവും ഒന്നിക്കുന്ന ക്രിസ്തീയ ആത്മീയതയുടെ മൂർത്തരൂപമാണ് വി. യൗസേപ്പിതാവ്. അദ്ദേഹം ഏവരെയും പോലെ ഒരു സാധാരണ മനുഷ്യനായിരുന്നു. എങ്ങനെയാണ് ഈ പിതാവ് ദൈവത്തിൻ്റെ പദ്ധതികളോട് സഹകരിച്ചത് എങ്ങനെയാണ് തൻ്റെ ജീവിതത്തെ പിതാവിന് ഏറ്റവും പ്രിയപ്പെട്ടതാക്കി മാറ്റിയത്. വചനം പറയുന്നു: അവൻ ഇതേക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കെ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. ഇവിടെയും ഒരു കാര്യം വ്യക്തമാണ്. വി. യൗസേപ്പിൻ്റെ സ്വപ്നങ്ങൾ പലപ്പോഴും ദൈവത്തിൻ്റെ ഹിതം കണ്ടെത്തലായിരുന്നു. സംശയങ്ങളുടെയും സംഘർഷങ്ങളുടെയും നടുവിൽ ഈ പുണ്യ പിതാവ് ദൈവപിതാവിൻ്റെ പദ്ധതികളോട് സഹകരിക്കേണ്ട തെങ്ങനെയെന്ന് ദൈവത്തോടു തന്നെ ആലോചിക്കുന്നു. നമ്മുടെ ജീവിതത്തിൽ സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാകുമ്പോൾ നാം ആദ്യം തേടിയെത്തുന്നത് ആരെയാണ് ? ദൈവത്തെയോ അതോ മനുഷ്യരെയോ ? വീണ്ടും മറിയത്തെ ഭാര്യയായി സ്വീകരിക്കുക ,ശിശുവിന് യേശു എന്നു പേരിടുക ,ഈ രാത്രിയിൽത്തന്നെ അപരിചിതമായ ഈജിപ്തിലേക്ക് പലായനം ചെയ്യുക തുടങ്ങി ദൈവം ആവശ്യപ്പെട്ടതെല്ലാം സ്വന്തം താത്പര്യം എന്താണെന്നു പോലും പറയാതെ ദൈവഹിതത്തിന് സ്തോത്രം പാടി സ്വീകരിച്ചു. നിസ്സാര അനുകരിക്കാം . ബ്രദർ. ജോൺസൺ മാരിയിൽ , കുന്നോത്ത് മേജർ സെമിനാരി
മരിയൻ വൈബ്‌സ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group