പൗരസ്ത്യ സഭാ കാര്യാലയത്തിലെ പ്രത്യേക കൺസൾട്ടന്റായി ഫാ. ഡോ. ജേക്കബ് തെക്കേപറമ്പിലിനെ നിയമിച്ചു

വത്തിക്കാനിലുള്ള പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ ഭാഗമായ ആരാധനാക്രമത്തിനു വേണ്ടിയുള്ള പ്രത്യേക കമ്മീഷന്റെ കൺസൾട്ടന്റായി റവ. ഡോ. ജേക്കബ് തെക്കേപറമ്പിലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലുള്ള ഇരുപത്തിമൂന്ന് പൗരസ്ത്യ സഭകളുടെ ആരാധനക്രമ സംബന്ധമായ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് പൗരസ്ത്യ തിരുസംഘം ഉപദേശം തേടുന്നത് ഈ കമ്മീഷനോടാണ്.

1942-ൽ ജനിച്ച ഫാ. ജേക്കബ് തെക്കേപറമ്പിൽ, കോട്ടയത്തിനടുത്തുള്ള പരിയാരത്തും പുതുപ്പള്ളിയിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ല അതിഭദ്രാസനത്തിന്റെ മൈനർ സെമിനാരിയിലും പൂനയിലുള്ള പൊന്തിഫിക്കൽ അത്തനേയത്തിലുമായി സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കി 1968 ഒക്ടോബര്‍ 15നു വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് പാരീസിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.

സുറിയാനി ഭാഷ, സഭൈക്യ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഉന്നത പഠനങ്ങൾ നടത്തി. 1985ൽ കോട്ടയത്ത് സ്ഥാപിതമായ സീരിയുടെ സ്ഥാപക ഡയറക്ടറായ അദ്ദേഹം, സുറിയാനി ഭാഷ, ആരാധനാക്രമം, സഭൈക്യ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളെപ്പറ്റി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group