പീഡനം ഏൽക്കുന്ന ആഫ്രിക്കൻ ക്രൈസ്തവർക്കുവേണ്ടി നാളെ യു.എസിൽ പ്രത്യേക ദിവ്യബലി..

ന്യൂയോർക്ക്: ആഫ്രിക്കൻ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രത്യേകo പ്രാർത്ഥിച്ചുകൊണ്ട് നാളെ ന്യൂയോർക്കിൽ പ്രത്യേക ദിവ്യബലിയർപ്പണം നടത്തും.മാൻഹട്ടനിലെ സെന്റ് പാട്രിക് കത്തീഡ്രലിൽ വൈകിട്ട് 5.30ന് അർപ്പിക്കുന്ന ദിവ്യബലിക്ക് ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ തിമോത്തി ഡോളൻ മുഖ്യകാർമികത്വം വഹിക്കും.ആഫ്രിക്കൻ ജനതയ്ക്കായുള്ള വിശേഷാൽ ദിവ്യബലി അർപ്പിക്കുന്നത്, ആഫ്രിക്കൻ മിഷന്റെയും അടിമത്വം അനുഭവിക്കുന്നവരുടെയും മധ്യസ്ഥനുമായ വിശുദ്ധ പീറ്റർ ക്ളാവറുടെ തിരുനാൾ ദിനത്തിലാണെന്നതും ശ്രദ്ധേയമാണ് . ആഫ്രിക്കയിലെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് ലോക ശ്രദ്ധ ക്ഷണിക്കാനും ദിവ്യബലി അർപ്പണം വഴിയൊരുക്കും.‘കടുത്ത പീഡനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ആഫ്രിക്കൻ ജനത കടന്നു പോകുന്നത്. അവിടത്തെ ബിഷപ്പുമാരിൽനിന്നും വൈദീകരിൽനിന്നും സന്യസ്തരിൽ നിന്നും പലായനം ചെയ്തവിശ്വാസികളിൽ നിന്നും എനിക്ക് അത് അറിയാനായിട്ടുണ്ട്,’ കർദിനാൾ ഡോളൻ പറഞ്ഞു. അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ നമുക്ക് ദൈവസന്നിധിയിൽ ഒരുമിക്കാനും കർദിനാൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group