എറണാകുളം-അങ്കമാലി വിഷയം ചർച്ച ചെയ്യാൻ സീറോ മലബാർ സിനഡിന്റെ പ്രത്യേക സമ്മേളനം 14ന്

സീറോ മലബാർ സഭ മെത്രാൻ സിനഡിന്റെ മുപ്പത്തിരണ്ടാമത് പ്രത്യേക സമ്മേളനം ജൂൺ 14 വെള്ളിയാഴ്ച്ച വൈകിട്ട് ഓൺലൈനിൽ നടക്കും.

5.00 മുതൽ 7.00 വരെയുള്ള സമയത്താണ് സിനഡ് ഓണ്‍ലൈനായി ചേരുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഇന്നലെ മെത്രാന്മാർക്ക് നല്കി.

ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group