പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി കൊണ്ടുള്ള വിശേഷൽ ജപമാല യജ്ഞം നാളെ

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി കൊണ്ട് നിയോഗങ്ങളുമായി ജപമാലയജ്ഞത്തിന് തയാറെടുത്ത് അമേരിക്കയിലെയും ഭാരതത്തിലെയും വിശ്വാസീസമൂഹം.ഹോളി ലീഗ് ഓഫ് നേഷൻസി’ന്റെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 10 )സംഘടിപ്പിക്കുന്ന ജപമാലയജ്ഞത്തിന് അമേരിക്കയിൽ ‘റോസറി കോസ്റ്റ് ടു കോസ്റ്റ്’ എന്നും ഇന്ത്യയിൽ ‘റോസറി എക്രോസ് ഇന്ത്യ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതോടൊപ്പം, മറ്റ് ചില രാജ്യങ്ങളിലും ‘ഹോളി ലീഗ് ഓഫ് നേഷൻസി’ന്റെ നേതൃത്വത്തിൽ ജപമാലയജ്ഞം നടക്കുന്നുണ്ട്.

ഗർഭത്തിൽ ഉരുവാകുന്നതുമുതൽ സ്വാഭാവിക മരണംവരെയുള്ള ജീവന്റെ സംരക്ഷണം, വിവാഹ- കുടുംബ സംവിധാനങ്ങളുടെ വിശുദ്ധീകരണം എന്നിവയാണ് ‘റോസറി കോസ്റ്റ് ടു കോസ്റ്റ്’ സമർപ്പിക്കുന്ന പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾ. ഈസ്റ്റേൺ സമയം വൈകിട്ട് 4.00നാണ് ജപമാലയജ്ഞം. വാഷിംഗ്ടൺ ഡി.സിയിലെ കാപ്പിറ്റൽ കെട്ടിടത്തിന് മുന്നിലാണ് ജപമാല റാലി കേന്ദ്രീകരിച്ചിരിക്കുന്നത്.

എന്നാൽ, അതേ സമയത്തുതന്നെ രാജ്യവ്യാപകമായി കടൽത്തീരങ്ങളിലും അതിർത്തികളിലും മറ്റ് പൊതുസ്ഥലങ്ങളിലും സംഗമിച്ച് വിശ്വാസികൾ ജപമാല അർപ്പിക്കും. ‘റോസറി കോസ്റ്റ് ടു കോസ്റ്റി’ൽ പതിനായിരക്കണക്കിന് വിശ്വാസികൾ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യയിൽ മഹാമാരിയുടെ സാഹചര്യത്തിൽ, വൈകിട്ട് 5.00ന് ഒരേസമയം വീടുകളിൽ ജപമാല അർപ്പിക്കണമെന്നാണ് നിർദേശം. കോവിഡ് വിമുക്തിയും രോഗബോധിതരുടെ സംരക്ഷണവും; വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണം തിരുസഭയ്ക്ക് ലഭിക്കാൻ; വൈദികർക്കും സമർപ്പിതർക്കും വേണ്ടി; ജീവൻ, വിവാഹ കുടുംബ മൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ; ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ സ്വർഗപ്രവേശനം; തിരുഹൃദയത്തിനും വിമലഹൃദയത്തിനും എതിരായി ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം; വിമലഹൃദയ നാഥയുടെ കീർത്തി പ്രഘോഷിക്കപ്പെടാൻ തുടങ്ങിയ 7 പ്രധാന നിയോഗങ്ങൾ സമർപ്പിച്ചുകൊണ്ടാണ് ഇന്ത്യയിലെ ജപമാല യജ്ഞം നടക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group