കൊച്ചി : ബെനഡിക്ട് മാര്‍പാപ്പായോടുള്ള ആദരസൂചകമായി 2023 ജനുവരി 1 മുതല്‍ അദ്ദേഹത്തിന്റെ മൃതസംസ്‌കാര ശുശ്രൂഷ നടത്തപ്പെടുന്ന 5-ാം തീയതി ഉള്‍പ്പടെയുള്ള ദിവസങ്ങള്‍ കേരള കത്തോലിക്കാ സഭ ദുഃഖാചാരണം നടത്തണമെന്ന് കെസിബിസി വ്യക്തമാക്കി.
ഈ ദിവസങ്ങളിലെ ആഘോഷ പരിപാടികൾ ഒഴിവാക്കാന്‍ പറ്റുന്നവ ഒഴിവാക്കുന്നതിനും മറ്റുള്ളവ അനാര്‍ഭാടമായി നടത്തുന്നതിനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ആര്‍ഭാടങ്ങള്‍ എല്ലാംതന്നെ ഒഴിവാക്കേണ്ടതാണെന്നും സൗകര്യപ്രദമായ ഒരു ദിവസം എല്ലാ ദേവാലയങ്ങളിലും ബെനഡിക്ട് മാര്‍പാപ്പയ്ക്ക് വേണ്ടി പ്രത്യേക ബലിയർപ്പണം നടത്തണമെന്നും 5-ാംതീയതി കത്തോലിക്കാ സ്ഥാപനങ്ങളില്‍ അനുസ്മരണ സമ്മേളനം നടത്തുന്നത് ഉചിതമായിരിക്കുമെന്നും കെസിബിസി അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group