ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിനായി ആശാഭവന് സ്ഥാപനത്തിന് നേതൃത്വം നൽകിയ ആർച്ച്ബിഷപ് മാർ ആന്റണി പടിയറ, ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ഫാ.തോമസ് ഫെലിക്സ് സിഎംഐ തുടങ്ങിയ സഭാ മേലധ്യക്ഷന്മാരുടെ ദർശനം വിലമതിക്കാനാവാത്തതാണ് എന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
ചീരഞ്ചിറ ജിമ്മി പടനിലം സെന്റർ അങ്കണത്തിൽ നടന്ന ഇത്തിത്താനം ആശാഭവൻ സ് പെഷൽ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ഗവർണർ. ജനസംഖ്യയുടെ 2.2 ശതമാനം വരുന്ന ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കേണ്ട കടമ നമുക്കുണ്ടെന്നും പ്രവൃത്തിയിലൂടെ വെളിപ്പെടുന്ന സ്നേഹമാണ് അർഥപൂർണമായ മനുഷ്യസ്നേഹമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവിയും മെയിന്റനൻസ് ഗ്രാന്റും വാർഷിക അലവൻസും ലഭ്യമാക്കാൻ ഗവർണർ ഇടപെടണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ആർച്ച് ബിഷപ് അഭ്യർഥിച്ചു. ഇതുസംബന്ധിച്ച് ആർച്ച്ബിഷപ് ഉന്നയിച്ച ആവശ്യങ്ങൾ എഴുതി നൽകിയാൽ തീർച്ചയായും തന്റെ പരിഗണന ഉണ്ടാവുമെന്നും ഗവർണർ പ്രസംഗത്തിൽ ഉറപ്പു നൽകി.
ജോബ് മൈക്കിൾ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. അതിരൂപതാ വികാരി ജനറാൾ മോണ്‍.തോമസ് പാടിയത്ത്, സിഎംസി ഹോളി ക്വീൻസ് പ്രൊവിൻഷ്യൽ ഡോ.സിസ്റ്റർ പ്രസന്ന സിഎംസി, ആശാഭവൻ പ്രിൻസിപ്പൽ സിസ്റ്റർ പ്രശാന്തി സിഎംസി, ജനറൽ കണ്‍വീനർ ഡോ. റൂബിൾ രാജ് എന്നിവർ പ്രസംഗിച്ചു. മാർ ജോസഫ് പെരുന്തോട്ടം ഗവർണർക്ക് ഉപഹാരം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group