37-ാമത് ആഗോള യുവജന ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പും തപാൽമുദ്രയും വത്തിക്കാൻ രാജ്യത്തിന്റെ തപാൽവിഭാഗം പുറത്തിറക്കി. സ്റ്റാമ്പുകൾ മുദ്രചെയ്തു കിട്ടാൻ വത്തിക്കാന്റെ തപാൽവകുപ്പിൽ ആഗസ്റ്റ് 12 വരെ സൗകര്യമുണ്ടായിരിക്കും.
കത്തോലിക്കാ സഭ യുവജനങ്ങൾക്ക് വേണ്ടി രണ്ടു മുതൽ മൂന്നു വരെയുള്ള വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഒരു സംരംഭമാണ് ആഗോള യുവജനദിനം.
സാധാരണ വേനൽക്കാല മാസങ്ങളിലാണ് വലിയ തോതിലുള്ള യുവജന സാന്നിധ്യത്തിൽ ഈ സംഗമം അരങ്ങേറുന്നത്.
എന്നാൽ ഈ വർഷം 2023 ആഗസ്റ്റ് ഒന്ന്, ചൊവ്വാഴ്ച മുതൽ ആറാം തീയതി ഞായറാഴ്ച വരെ പോർച്ചുഗലിലെ ലിജൂണിൽ വെച്ചാണ് സംഗമം.
പരിശുദ്ധ പിതാവിന്റെയും ദശലക്ഷക്കണക്കിനു വരുന്ന യുവജനങ്ങളുടെയും സാന്നിധ്യത്തിൽ നടക്കാനിരിക്കുന്ന ഈ പരിപാടിക്കായി ലിജൂൺ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group