നികുതിപ്പണം പൊതുനന്മക്കു വേണ്ടി ഉപയോഗിക്കണം: ഫ്രാൻസിസ് മാർപാപ്പാ.

ജനങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചുകൊണ്ട് നികുതിപ്പണം ഉപയോഗിക്കണമെന്ന നിർദ്ദേശo നൽകി ഫ്രാൻസിസ് മാർപാപ്പ.

കഴിഞ്ഞദിവസം ഇറ്റാലിയൻ റവന്യൂ ഏജൻസിയിലെ ജീവനക്കാരുമായുള്ള സംഭാഷണത്തിലാണ് പാപ്പായുടെ ഈ ആഹ്വാനം.

വിശുദ്ധ ഗ്രന്ഥം പണത്തെ പൈശാചീകരിക്കുന്നില്ലന്നുo മറിച്ച് അത് ശരിയായ രീതിയിൽ ഉപയോഗിക്കാനും അതിന് അടിമകളാകാതിരിക്കാനും അതിനെ ഒരു വിഗ്രഹമാക്കി മാറ്റാതിരിക്കാനുമുള്ള ഒരു ക്ഷണം നൽകുന്നുവെന്നും പറഞ്ഞ മാർപാപ്പ പുരാതന കാലത്തും നികുതി ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നുവെന്ന് ബൈബിളിലെ ഇസ്രായേൽ രാജാക്കന്മാർ പോലും അവരുടെ പ്രജകളുടെ മേൽ നികുതി ചുമത്തിയിരുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.

അതേ സമയം ഏജൻസികൾ അതിന്റെ പ്രവർത്തനങ്ങൾ സത്യസന്ധതയോടും
സുതാര്യതയോടും നിഷ്പക്ഷതയോടും കൂടി നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
“നികുതി, അത് ന്യായമായിരിക്കുമ്പോൾ പൊതുനന്മയുടെ സേവനമാണ്. പൊതുനന്മയുടെ സംസ്കാരം വളരുന്നതിന് നമുക്ക് പ്രവർത്തിക്കാം” – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group