ഫ്രാന്‍സിസ് മാർപാപ്പയുടെ സന്ദേശമടങ്ങുന്ന ഉപഗ്രഹം ജൂണ്‍ 10ന് ബഹിരാകാശത്തിലേക്ക് കുതിക്കും.
വത്തിക്കാന്‍റെ ആശയവിനിമയത്തിനായുള്ള ഡിക്കസ്ട്രിയും ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിയും സംയുക്തമായി നേതൃത്വം നല്കിയ ‘പ്രതീക്ഷയുടെ കാവല്‍ക്കാരന്‍’ എന്നര്‍ത്ഥം വരുന്ന സ്പീ സാറ്റല്‍സ് ഉപഗ്രഹമാണ് പാപ്പയുടെ സന്ദേശം വഹിച്ചു കൊണ്ട് യാത്രയാകുന്നത്.
2020 മാര്‍ച്ച് 27 രാത്രിയില്‍ ഫ്രാന്‍സിസ് പാപ്പ ‘റോമ നഗരത്തിനും, ലോകത്തിനും’ എന്നര്‍ത്ഥം വരുന്ന ‘ഉര്‍ബി എറ്റ് ഓര്‍ബി’ സന്ദേശം ലോക ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. കോവിഡ് മഹാമാരി അതിരൂക്ഷമായ സാഹചര്യത്തില്‍ ലോകം എങ്ങും ലോക്ക് ഡൗണും നിയന്ത്രണങ്ങളും വ്യാപിച്ച സന്ദര്‍ഭത്തില്‍ പാപ്പ ഒറ്റയ്ക്ക് വത്തിക്കാന്‍ ചത്വരത്തിലൂടെ നടന്നു നീങ്ങുന്ന ദൃശ്യം ഏറെ ശ്രദ്ധേയമായിരുന്നു.
പ്രസ്തുത ‘ഉര്‍ബി എറ്റ് ഓര്‍ബി’ സന്ദേശത്തിലെ ഭാഗങ്ങളാണ് ഉപഗ്രഹത്തിന്‍റെ സഹായത്തോടെ ബഹിരാകാശത്ത് എത്തിക്കുന്നത്.
‘കര്‍ത്താവേ അങ്ങ് ഞങ്ങളുടെ ലോകത്തെ അനുഗ്രഹിക്കണമേ, ഞങ്ങളുടെ ശരീരത്തിന് ആരോഗ്യവും, ഹൃദയങ്ങള്‍ക്ക് ആശ്വാസവും നല്‍കണമേ’
‘ഞങ്ങളോട് ഭയപ്പെടരുതെന്ന് നീ പറഞ്ഞിട്ടുണ്ട്. എങ്കിലും, ഞങ്ങളുടെ വിശ്വാസം ദുര്‍ബ്ബലവും, ഞങ്ങള്‍ ഭയചകിതരുമാണ്. എന്നിരുന്നാലും, കര്‍ത്താവേ നീ ഞങ്ങളെ കൊടുങ്കാറ്റിന് വിടരുതേ’ എന്ന പാപ്പയുടെ വാക്കുകളാണ് 2 മില്ലിമീറ്റര്‍ നീളവും, 0.2 മില്ലിമീറ്റര്‍ വീതിയുമുള്ള സിലിക്കോണ്‍ പ്ലേറ്റില്‍ തയ്യാറാക്കി നാനോ പുസ്തക രൂപത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്നത്.
ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ഇറ്റലിയിലെ ടൂറിനിലെ പോളിടെക്നിക് സര്‍വ്വകലാശാലയാണ് ഈ നാനോ ബുക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
ഭൂമിയില്‍ നിന്നും നിയന്ത്രിക്കുവാന്‍ കഴിയുന്ന റേഡിയോ ട്രാന്‍സ്മിറ്ററും, അനുബന്ധ ഉപകരണങ്ങളും ഉപഗ്രഹത്തിലുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group