ദേവാലയങ്ങളിൽ പ്രാർത്ഥനാന്തരീക്ഷം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് സുപ്രധാനമാണെന്നും ദേവാലയത്തിന്റെ പരിപാലന ഉത്തരവാദിത്വമുള്ളവർ മുൻഗണന നല്കേണ്ട കാര്യങ്ങളിൽ ഒന്നാണെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
സ്പെയിനിൽ, ബർസെല്ലോണയിൽ 1882-ൽ നിർമ്മാണം ആരംഭിച്ചതും 2010 നവമ്പർ 7-ന് ആശീർവദിക്കപ്പെട്ടതും എന്നാൽ 140-ലേറെ വർഷമായിട്ടും, ഇപ്പോഴും നിർമ്മിതി തുടരുന്നതുമായ തിരുക്കുടുംബത്തിന്റെ ബസിലിക്കയുടെ നിർമ്മാണച്ചുമതലയുള്ള സമിതിയുടെ ഇരുപതിലേറേപ്പേരടങ്ങിയ പ്രതിനിധി സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ആരാധനയിലും മനുഷ്യാവതാര രഹസ്യങ്ങളുടെ ധ്യാനാത്മക പ്രാർത്ഥനയിലും നാം യേശുവാകുന്ന വെളിച്ചത്തിലേക്ക് നമ്മെത്തന്നെ തുറക്കുകയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group