കായികവിനോദം നമ്മെ സാഹോദര്യത്തിന്റെ മൂല്യം പഠിപ്പിക്കുന്നുവെന്നും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുന്നതിനു മാത്രമല്ല സമൂഹനിർമ്മിതിക്കുമുള്ള ഉപാധിയാണെന്നും മാർപാപ്പാ.
അത്ലേത്തിക്ക വത്തിക്കാന” എന്ന പേരിലുള്ള വത്തിക്കാൻ കായികവിനോദ സംഘടനയിലെ ഇരുനൂറിലേറെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നാം ജീവിക്കുന്ന ഇരുൾമൂടിയ ചരിത്ര നിമിഷത്തിൽ, കായികവിനോദത്തിന് സേതുബന്ധം തീർക്കാനും പ്രതിരോധനിര തകർക്കാനും സമാധാനബന്ധങ്ങൾ പരിപോഷിപ്പിക്കാനും കഴിയുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ ഒരു ശൈലിയുള്ള വത്തിക്കാൻ കായികവിനോദ സംഘടന, കൃത്യം അഞ്ച് വർഷമായി, കായികാഭ്യാസികളായ സ്ത്രീപുരുഷന്മാരുടെ ഇടയിൽ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമേകിക്കൊണ്ട് സാഹോദര്യം, ചേർത്തുപിടിക്കൽ, ഐക്യദാർഢ്യം എന്നിവ പരിപോഷിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group