പ്രതിസന്ധികൾക്കു മുന്നിൽ സ്തംഭിച്ചു നിൽക്കാതെ അവയെ നിശ്ചയ ദാർഢ്യത്തോടും ദൈവാശ്രയബോധത്തോടും ആത്മ വിശ്വാസത്തോടും കൂടെ മറികടക്കുക എന്നത് എല്ലാ കായിക താരങ്ങളെ സംബന്ധിച്ചും സുപ്രധാനമാണെന്ന് ഓർമിപ്പിച്ച് മാർപാപ്പാ.
റോമിൽ 1872-ൽ സ്ഥാപിതമായ കായിക വിനോദ-സാംസ്കാരിക സമിതിയായ “റെയാലെ ചീർക്കൊളൊ കനൊത്തിയേരി തേവെരെ റേമൊയുടെ” (Il Reale Circolo Canottieri Tevere Remo) നൂറ്റിയമ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രസ്തുത സംഘടനയുടെ നൂറോളം പേരടങ്ങുന്ന പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ മത്സരത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യദാർഢ്യ ത്തിന്റെയും മൂല്യങ്ങൾ കായിക വിനോദത്തിലൂടെ പരിപോഷിപ്പിക്കാൻ കായികാഭ്യാസികൾ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
കായികാഭ്യാസത്തെ ശാരീരിക സുസ്ഥിതിയുടെ ഘടകമായി മാത്രമല്ല, ധീരമായ ഒരു ആദർശമായും, വ്യക്തിയുടെ സമഗ്രമായ വളർച്ചയ്ക്കുള്ള ഉപാധിയായും വിഭാവനം ചെയ്യുന്ന ഒരു കായിക സംസ്കാരം പ്രസരിപ്പിക്കുകയെന്നതാണ് ഇതിന്റെ വിവക്ഷ യെന്നും പാപ്പാ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group