കോട്ടയം : ജനസേവനം ലക്ഷ്യംവെച്ചുകൊണ്ട് ആരംഭിച്ച ചേർപ്പുങ്കൽ മെഡിസിറ്റിയെ അപകീർത്തിപ്പെടുത്തുവാൻ മനപ്പൂർവ്വം ചില സംഘങ്ങൾ ശ്രമം നടത്തുന്നതായി ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു.മാർസ്ലീവാ ഹോസ്പിറ്റലിൻ്റെ ജനപ്രീതിയെ നശിപ്പിക്കുന്ന തരത്തിൽ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നുണ്ടെന്നും ഹോസ്പിറ്റൽ മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
പാവപ്പെട്ട രോഗികൾക്ക് ചികിത്സാനുകൂല്യത്തിനു മാത്രംമായി തുടക്കം മുതൽ ഓരോ വർഷവും 70 ലക്ഷം മുതൽ ഒരു കോടി രൂപാ വരെ ആശുപത്രി മാനേജ്മെൻ്റ് നീക്കിവെയ്ക്കുന്നുണ്ടെന്നും,780 രൂപയുടെ കോവിഡ് വാക്‌സിൻ 700 രൂപയ്ക്കാണ് മാർ സ്ലീവയിൽ നൽകുന്നതെന്നും,സംസ്ഥാന ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ മാത്രമാണ് കോവിഡ് രോഗികളെ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ശുശ്രൂഷിക്കുന്നത്. ഇത് ആർക്കും പരിശോധിക്കാവുന്നതാണെന്നും ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.
കോവിഡ് മൂർദ്ധന്യവസ്ഥയിലും സൗജന്യമായി വീടുകളിലെത്തി കോവിഡ് രോഗികൾക്ക് വേണ്ട പരിചരണവും മരുന്നുകളും നൽകിയ കോവിഡ് ഫൈറ്റേഴ്സിൻ്റെ പ്രവർത്തനം കേരളത്തിലാദ്യമായി ആവിഷ്ക്കരിച്ചത് മാർസ്ലീവാ മെഡിസിറ്റിയാണ്. ഈ ഒറ്റ സേവന പ്രവർത്തനത്തിന് ഔദ്യോഗിക മേഖലകളിലുള്ളവരുടേയും നിരവധി ജനപ്രതിനിധികളുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.കൂടാതെ രോഗികളുടെ ന്യായമായ ഏതു പരാതിയ്ക്കും തീർപ്പു കൽപ്പിക്കാൻ ആശുപത്രി മാനേജ് മെൻ്റ് സദാ സന്നദ്ധവുമാണ്.
എന്നാൽ ഈ സാഹചര്യത്തിൽ ആശുപത്രിയിലെ സേവനങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ താറടിക്കുന്ന സംഘങ്ങളുടെ ഉദ്ദേശം ” നന്നായി മനസ്സിലാക്കുന്നുണ്ടെന്നും ഒരിക്കലും ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കാത്ത ഒരു നടപടിയും മാർ സ്ലീവ യുടെ ഭാഗത്തു നിന്നുണ്ടാവുകയില്ലന്നും മാനേജ്മെന്റ് വ്യക്തമാക്കി ഇനിയും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുക യാണെങ്കിൽ നിയമനടപടിക്ക് മുതിരുമെന്നും ഹോസ്പിറ്റൽ മാനേജ്മെന്റ് പറഞ്ഞു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group