അമേരിക്കയിലെ ഒഹായോ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കൊളംബസ് രൂപതയില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ടു വര്‍ഷത്തിനിടെ ഇരട്ടിയോളം വര്‍ദ്ധനവ്.
ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസ് രണ്ടുവര്‍ഷം മുമ്പ് സ്ഥാനം ഏറ്റെടുത്ത രൂപതയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 16 പേരാണ് സെമിനാരിയില്‍ വൈദിക പഠനത്തിന് ചേര്‍ന്നത്. തന്റെ രൂപതയില്‍ കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിലും ഇതിനിടയില്‍ വര്‍ദ്ധനവ് ഉണ്ടായതായി ബിഷപ്പ് വത്തിക്കാന്‍ ന്യൂസിനോട് വെളിപ്പെടുത്തി.
ഈ വര്‍ഷം 12 ഓളം പേരുകൂടി സെമിനാരിയില്‍ ചേരുമെന്നാണ് കരുതപ്പെടുന്നത്. ദൈവവിളി പ്രോത്സാഹിപ്പിക്കാനായി രൂപതാ നേതൃത്വം തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ ഇടയിലെ ധ്യാന പരിപാടികള്‍ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളുടെ ഫലമാണ് ഇപ്പോഴത്തെ ഈ ദൈവവിളിവസന്തം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group