ശ്രീലങ്കയിലെ സ്‌ഫോടനം: നിർണ്ണായക വിധിയുമായി സുപ്രീം കോടതി

ശ്രീലങ്കയിൽ 2019ലെ ഈസ്റ്റർ ദിനത്തിൽ ദൈവാലയങ്ങളിൽ ഉൾപ്പെടെ ഉണ്ടായ തീവ്രവാദി ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉൾപ്പെടെയുള്ളവർക്ക് ശിക്ഷ വിധിച്ച് ശ്രീലങ്കൻ സുപ്രീം കോടതി. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതോടെ ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വിലയിരുത്തിയ സുപ്രീം കോടതി, ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ വമ്പൻ തുകയാണ് പിഴയായി വിധിച്ചിരിക്കുന്നത്.

ആക്രമണം നടക്കുമെന്ന് വിശ്വസനീയമായ ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും അത് തടയുന്നതിൽ കാണിച്ച അലംഭാവമാണ് സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ചിന്റെ നിർണ്ണായക വിധിക്ക് അടിസ്ഥാനം. പ്രതിരോധ മന്ത്രിയും സായുധ സേനാ മേധാവിയും കൂടിയായിരുന്ന അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേനക്ക് 2.75 ലക്ഷം യു.എസ് ഡോളറാണ് (10 കോടി ശ്രീലങ്കൻ രൂപ) പിഴ വിധിച്ചിരിക്കുന്നത്.

മുൻ പൊലീസ് മേധാവി പൂജിത് ജയസുന്ദരയ്യ, മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവി നിലന്ത ജയവർധനെ (2,00000 യു.എസ് ഡോളർ വീതം)മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ (1,35000 യു.എസ് ഡോളർ), നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സിസിര മെൻഡിസ് (27,000 യു.എസ് ഡോളർ) എന്നിവരും പിഴ അടയ്ക്കണം. അതായത് എല്ലാവരും ചേർന്ന് അടയ്‌ക്കേണ്ടത് 8,37000 യു.എസ് ഡോളർ.

എല്ലാവരും അവരുടെ വ്യക്തിഗത സമ്പാദ്യത്തിൽ നിന്ന് തുക ആറു മാസത്തിനുള്ളിൽ അടച്ച് വിവരം അറിയിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group