ഈസ്റ്റർ ദിന ആക്രമണം: വിചാരണയിൽ അതൃപ്തി അറിയിച്ച് കർദിനാൾ ….

കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്നചാവേറാക്രമണവുമായി ബന്ധപ്പെട്ട് 25 പേരുടെ വിചാരണ ആരംഭിച്ചുവെങ്കിലും വിചാരണയിൽ അതൃപ്തി അറിയിച്ച് കൊളംബോ ആർച്ച് ബിഷപ് കർദിനാൾ മാൽക്കം രഞ്ചിത്ത്.

വിശദമായ കൂടുതൽ അന്വേഷണമാണ് ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടാവേണ്ടതെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. വൻതോതിലുളള ഗൂഢാലോചന ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആ ഗൂഢാലോചന പുറത്തുവന്നിട്ടില്ലന്നും കുറ്റകൃത്യത്തെ പൊതിഞ്ഞുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ എല്ലാ കത്തോലിക്കരും ഇതുമായി ബന്ധപ്പെട്ട് ഒറ്റക്കെട്ടായി നില്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരകൾക്ക് സേവനങ്ങൾ നല്കുന്നതിൽ മുൻഗണന നല്കണമെന്നും അദ്ദേഹം വൈദികരോടും സന്യസ്തരോടും ആവശ്യപ്പെട്ടു.ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ കത്തീഡ്രൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന ചാവേറാക്രമണത്തിൽ 269 പേർ കൊല്ലപ്പെടുകയും 500 പേർക്ക് പരിക്ക് ഏല്ക്കുകയും ചെയ്തിരുന്നു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group