ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിലെ കത്തീഡ്രലിൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള പ്രസിഡൻഷ്യൽ കമ്മീഷൻ ഓഫ് എൻക്വയറി (പിസിഒഐ) യുടെ ശുപാർശകൾ നടപ്പിലാക്കാൻ കോടതി നിർദ്ദേശങ്ങൾ തേടി കൊളംബോയിലെ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്. പിസിഒഐ-യുടെ അന്തിമ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, പബ്ലിക് സെക്യൂരിറ്റി മന്ത്രാലയം സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്താൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം റിട്ട് ഹർജി സമർപ്പിച്ചു.
ഈസ്റ്റർ ദിന സ്ഫോടനങ്ങളിൽ ഇരകളായവർക്ക് നീതി ലഭിക്കുന്നതിനും കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നതിനും നിരവധി തവണ ആവശ്യം ഉയർത്തിയെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ ഭരണകൂടം തയ്യാറായില്ല. പോലീസിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നിരവധി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ അനാസ്ഥയും വീഴ്ചയും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും അവർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു.14 രാജ്യങ്ങളിൽ നിന്നുള്ള 47 വിദേശികൾ ഉൾപ്പെടെ 269 പേരുടെ ജീവൻ അപഹരിച്ച ഈസ്റ്റർ ഞായറാഴ്ചയിലെ ആക്രമണത്തിന്റെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ അധികാരികൾ കാണിക്കുന്ന നിസ്സംഗത അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു സംവിധാനം രൂപീകരിക്കണമെന്ന് കർദ്ദിനാൾ രഞ്ജിത്ത് നേരത്തെ യുഎൻ മനുഷ്യാവകാശ കൗൺസിലിനോടും ഫ്രാൻസിസ് പാപ്പായെ റോമിൽ സന്ദർശിച്ചപ്പോഴും ആവശ്യപ്പെട്ടിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group