ഈസ്റ്റർ ദിന സ്ഫോടനം: നീതി ലഭിക്കുന്നതിനായി ശ്രീലങ്കൻ കത്തോലിക്കാ പ്രതിനിധിസംഘം വത്തിക്കാനിൽ

2019ത് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കത്തീഡ്രലിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് നീതി ലഭിക്കുവാൻ ശ്രീലങ്കൻ കർദ്ദിനാൾ മാൽക്കം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ കത്തോലിക്കരുടെ പ്രതിനിധിസംഘം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.

ശ്രീലങ്കയിലുണ്ടായ ഈസ്റ്റർ ദിന ആക്രമണത്തിൽ ഇരകളായവർക്ക് നീതി ലഭ്യമാക്കാൻ വത്തിക്കാനുമായി ചേർന്നു പ്രവർത്തിക്കാനാണ് കർദ്ദിനാൾ വത്തിക്കാനിലെത്തിയത്.സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഇരകൾക്ക് നീതി കണ്ടെത്തുന്നതിന് തന്നാൽ കഴിയുന്ന സഹായം നൽകാമെന്നും വാഗ്ദാനം ചെയ്ത്, ജനുവരിയിൽ മാർപാപ്പ കർദ്ദിനാളിന് കത്ത് അയച്ചിരുന്നു . ആക്രമണകാരികളുമായി ഗൂഢാലോചന നടത്തിയേക്കാമെന്ന് താൻ വിശ്വസിക്കുന്ന ശ്രീലങ്കൻ സർക്കാരിനേക്കാൾ എന്തുകൊണ്ടും സഹായിക്കാൻ വത്തിക്കാന് ആകുമെന്നാണ് കർദ്ദിനാളിന്റെ പ്രതീക്ഷ.

ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചാവേർ ബോംബർമാരാണ് ആക്രമണം നടത്തിയത്. മൂന്നു പള്ളികൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിൽ 37 വിദേശപൗരന്മാർ ഉൾപ്പെടെ 269 പേർ കൊല്ലപ്പെടുകയും 500 -ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണം നടന്ന് ഏകദേശം മൂന്നു വർഷത്തിനു ശേഷമാണ് സംഭവത്തിന്റെ ഔദ്യോഗിക റിപ്പോർട്ടുകൾ ശ്രീലങ്കൻ പാർലമെന്റിൽ സമർപ്പിച്ചത്. കമ്മീഷന്റെ കണ്ടെത്തലുകളും നിഗമനങ്ങളും പുറത്തുവിടാൻ നിരവധി തവണ അഭ്യർത്ഥന നടത്തിയിട്ടും സഭക്ക് ഇവ ലഭിച്ചിട്ടില്ല.ഈ വിഷയത്തിൽ കമ്മീഷനിലും സർക്കാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group