ഈസ്റ്റർ ദിനത്തിലെ ചാവേർ ആക്രമണത്തിന്റെ കണ്ണീരോർമ്മയിൽ ശ്രീലങ്കൻ ക്രൈസ്തവർ….

രണ്ടു വർഷങ്ങൾക്കു മുമ്പ് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേറാക്രമണത്തിന്റെ കണ്ണീരോർമ്മയുമായി ശ്രീലങ്കൻ ക്രൈസ്തവരുടെ ഈസ്റ്റർ ആചരണം .2019 ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ 258 പേരുടെ ജീവനെടുത്തത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാഷണൽ തൗഹീദ് ജമാ അത്ത് (എൻ ടി ജെ)എന്ന ഇസ്ലാമിക് തീവ്രവാദി സംഘടനയായിരുന്നു.ബോംബ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണമെന്ന് തങ്ങളുടെ ആവശ്യം ശ്രീലങ്കയിലെ ക്രൈസ്തവ ന്യൂനപക്ഷം ഈസ്റ്ററിനോട് അനുബന്ധിച്ച് വീണ്ടും ആവർത്തിച്ചു.ശ്രീലങ്കൻ പ്രസിഡൻറ് നിയോഗിച്ച കമ്മീഷന്റെ കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഓരോ വ്യക്തിയെയും അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള എല്ലാവരെയും അവരവരുടെ പദവികൾ കണക്കിലെടുക്കാതെ എത്രയും പെട്ടെന്ന് വിചാരണ ചെയ്യണമെന്നും കൊളംബോ മെത്രാപ്പോലീത്താ കർദിനാൾ മാൽക്കം രഞ്ജിത്ത് മാർച്ച് 29ന് പുറത്തുവിട്ട പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം പുറത്തുവന്ന റിപ്പോർട്ടിൽ മുൻ പ്രസിഡൻറ് മൈത്രിപാല സിരിസേനയ്‌ക്ക് പുറമേ മുൻ ഡിഫൻസ് സെക്രട്ടറിമാർ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ,തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്.ഇൻറലിജൻസ് മുന്നറിയിപ്പ് അവഗണിച്ചു എന്നതാണ് ഇവർക്കെതിരെയുള്ളകുറ്റാരോപണം. അക്രമങ്ങളേക്കുറിച്ച് മുന്നറിവുണ്ടായിരുന്നെന്ന ആരോപണം ഈ ആഴ്ച ആരംഭത്തിൽ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവേ ശിവസേന നിഷേധിക്കുകയുണ്ടായി.എന്നാൽ ആക്രമണങ്ങൾക്ക് മുമ്പ് ഇൻറലിജൻസിന്റെ മുന്നറിയിപ്പ് ബന്ധപ്പെട്ട അധികാരികൾ ലഭിച്ചിരുന്നു എന്ന കാര്യം അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.സർക്കാരുമായി ബന്ധപ്പെട്ട ഉന്നതർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്നും കർദിനാൾ മാൽക്കം രഞ്ജിത്ത് നേരത്തെ ആരോപിച്ചിരുന്നു.മൂന്ന് ക്രിസ്ത്യൻ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും ഉൾപ്പെടെ നടന്ന ബോംബാക്രമണത്തിന്റെ മുറിപ്പാടുകൾ ഇന്നും ശ്രീലങ്കൻ ക്രിസ്ത്യാനികളുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ബോംബാക്രമണങ്ങളിൽ രാജ്യത്തെ ഇൻറലിജൻസ് സംവിധാനം പരിപൂർണ്ണമായി പരാജയപ്പെട്ടുവെന്ന
ആരോപണം ശക്തമാണ്.തീവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ശ്രീലങ്കയിലെ ക്രൈസ്തവ വിശ്വാസികൾ കഴിഞ്ഞമാസം ആദ്യം കറുത്ത ഞായർ ആചരിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group