ശ്രീലങ്കൻ ന്യൂനപക്ഷങ്ങൾ അനീതിക്കെതിരെ അണിനിരന്നു

ശ്രീലങ്കയിലെ വംശീയമത ന്യൂനപക്ഷങ്ങൾ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനും അനീ തിക്കുമെതിരെ മാർച്ച് നടത്തി. ശ്രീലങ്കയിൽ മത വർഗീയ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് മതനേതാക്കളും തമിഴരും ചേർന്ന് പ്രക്ഷോഭം തുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിട്ടു . തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അടിച്ചമർത്തലുകൾക്കെതിരെ മുദ്രാവാക്യം മുഴക്കി അവർ റോഡുകളിലും ഓഫീസുകളിലും മാർച്ച് നടത്തി . ട്രിങ്കോ മിലിയയിലെ ബിഷപ്പ് ക്രിസ്ത്യൻ നോയൽ ഇമ്മാനുവേലും നിരവധി സിവിൽ സൊസൈറ്റി നേതാക്കളും മാർച്ചിൽ പങ്കെടുത്തു . ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ഞങ്ങളെ എല്ലാവരെയും ശ്രീലങ്കൻ തുല്യ പൗരന്മാരായി സർക്കാർ പരിഗണിക്കണമെന്നും 25 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന എല്ലാ തമിഴ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും ന്യൂന പക്ഷ പ്രക്ഷോപകർ ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങൾ ആർക്കും എതിരല്ല അഹിംസാത്വകമായാണ് ഞങ്ങൾ പ്രേതിഷേധിക്കുന്നത്.
ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് അന്തസ്സോടെ ജീവിക്കാൻ അവസരം സർക്കാർ നൽകാനും പൂത്തുകുടിയിരിപ്പിലെ ഇറാനെവാലയിലെ സെൻ്റ് ഫാത്തിമ ചർച്ച് വികാരി ഫാദർ ലിയോ ആംസ്ട്രോംഗ് ആവശ്യപ്പെട്ടു. നിരവധി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group