എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയ്യതികൾ പ്രഖ്യാപിച്ചു. മാർച്ച്-4ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 25-ന് അവസാനിക്കും. ഐടി പരീക്ഷകളുടെ പ്രാക്ടിക്കൽ ഇതിനോടകം ഫെബ്രുവരി 14-ന് പൂർത്തിയാക്കിയിട്ടുണ്ട്.
മോഡൽ പരീക്ഷ 19- ന് ആരംഭിച്ച് 23-ന് അവസാനിക്കുമ്പോൾ പ്ലസ്ടു മോഡൽ പരീക്ഷ ഫെബ്രുവരി 15 ന് തുടങ്ങി 22-ന് അവസാനിക്കും. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നത്. മാർച്ച് നാലിന് ആദ്യം നടക്കുന്നത് മലയാളം- പാർട്ട്-1, തമിഴ്, കന്നട, ഉറുദ്ദു, ഗുജറാത്തി, സംസ്കൃതം, അറബിക് എന്നിങ്ങനെയുള്ള ഭാഷാ വിഷയങ്ങളാണ്.
6-ന് ഇംഗ്ലിഷും, 11- ഗണിത ശാസ്ത്രവുമാണ് വിഷയങ്ങൾ. 13-ന് മലയാളം സെക്കന്റ്, 15-ന് ഫിസിക്സും( ഊർജതന്ത്രം) നടക്കും. 18-ന് ഹിന്ദി /ജനറൽ നോളഡ്ജ്, 20-ന് കെമിസ്ട്രി, 22-ന് ബയോളജി, 25-ന് സോഷ്യൽ സയൻസുമാണ് വിഷയങ്ങൾ. രാവിലെ 9.3-നാണ് എല്ലാ ദിവസവും പരീക്ഷകൾ ആരംഭിക്കുന്നത്. വിഷയത്തിൻറെ ദൈർഘ്യം അനുസരിച്ച് ചിലത് 11.15 നും ചിലത് 12.15നുമാണ് അവസാനിക്കുന്നത്. അതായത് ഏറ്റവും കൂടിയ സമയം 9.30 മുതൽ 12.15 വരെയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group