St. Alex’s Parish, Goa, Mainstream in Covid Defense.
പനാജി: ഗോവൻ ഗ്രാമങ്ങൾ വിശ്വാസവും പ്രാർത്ഥനയും മരുന്നും ഉപയോഗപ്പെടുത്തി കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ. വടക്കൻ ഗോവയിലെ കത്തോലിക്ക ഗ്രാമം ഇടവകയുടെ നേത്ര്ത്വത്തിൽ വിതരണം ചെയ്ത ഹോമിയോ മരുന്ന് ഉപയോഗിച്ചാണ് മഹാമാരിയെ വിജയകരമായി നിയന്ത്രിക്കുന്നത്. കൊറോണ വൈറസ് കേസുകൾ വർധിച്ചതോടെ പ്രമുഖ ബീച്ച് ടൂറിസ്റ്റ് കേന്ദ്രമായ കാലൻഗുട്ട് ഗ്രാമത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഗോവയിൽ പകർച്ചവ്യാധി ശക്തിപ്രാപിക്കാൻ തുടങ്ങിയപ്പോഴേ കാലൻഗുട്ടിലെ സെന്റ് അലക്സ് ചർച്ച് വാർഡ് തലത്തിൽ ചെറുകിട ക്രിസ്ത്യൻ കമ്മ്യൂണിറ്റികൾ രൂപികരിച്ച് ഹോമിയോ മരുന്ന് വിതരണം സംഘടിപ്പിച്ചിരുന്നു.
എട്ട് മാസങ്ങൾക്ക് ശേഷം വീണ്ടും ഗോവയിൽ വിനോദസഞ്ചാരം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാൻ ആരംഭിച്ചതായി പ്രമുഖ വ്യവസായിയും കിസ്മത്ത് മഹൽ ഗസ്റ്റ്ഹൗസ് ഉടമയുമായ ഫ്രെസർ നൊറോണ പറഞ്ഞു. വിശ്വാസം, പ്രാർത്ഥന, വൈദ്യശാസ്ത്രം എന്നിവ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെന്നും, വളരെ കുറച്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളുവെന്നും അതിനെല്ലാം പുറമെ കോവിഡ് മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലായെന്നും കാലൻഗുട്ടിലെ സ്കൂൾ അധ്യാപികയായ നോറോൻഹ അഭിപ്രായപ്പെട്ടു.
സെന്റ് അലക്സിലെ ഇടവക വികാരി ഫാദർ പോളി ലോബോ തന്റെ ഇടവകയിലെ ആരെയും ഇതുവരെ കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി. രണ്ടായിരത്തോളം കുടുംബങ്ങളിൽനിന്നായി 12000-ത്തോളം കത്തോലിക്കർ ഈ ഇടവകയിലുണ്ട്. ഈ മരുന്ന് മറ്റുള്ളവർക്ക് ശുപാർശ ചെയ്യുന്നതിനുമുമ്പ് പുരോഹിതർ ഉപയോഗിച്ചിരുന്നു. ആരോഗ്യ വകുപ്പ് ഓഫീസർ ഡോ. റോഷൻ നാസറേത്ത് ഈ സംരംഭത്തെ പിന്തുണച്ചതും ആയുഷ് മന്ത്രാലയത്തിന്റെ സഹകരണം ലഭ്യമായതും പ്രതിരോധ മരുന്നിന്റെ വ്യാപനത്തിന് സഹായകമായ ഘടകങ്ങളാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group