അനുദിനവിശുദ്ധർ : നവംബർ 24 വിശുദ്ധ ആണ്ട്ര്യൂ.
St. Andrew
വിശുദ്ധ ആണ്ട്ര്യൂ ലാക്കിന്റെ യഥാർത്ഥ പേര് ഡുങ്ങ് ആൻ ട്രാൻ എന്നായിരുന്നു. വിയറ്റ്നാമിലെ ബാക്ക് – നിനിലെ ഒരു ദരിദ്ര കുടുംബത്തിൽ 1795 – ൽ ആണ് ഇദ്ദേഹം ജനിച്ചത്. പട്ടിണിയും ദാരിദ്ര്യവും മാത്രം കൂടപ്പിറപ്പായി ഉണ്ടായിരുന്ന ആ കുടുംബത്തിന് വിശുദ്ധന് 12 വയസ്സുള്ളപ്പോൾ ഹാനോവിലേക്ക് മാറേണ്ടിവന്നു. കുടുംബത്തെ പുലർത്തുവാനായി പുതിയ ജോലി തേടി അലഞ്ഞ മാതാപിതാക്കൾ . എന്നാൽ ഈ സമയത്ത് വിശുദ്ധൻ ഒരു ക്രിസ്ത്യൻ വേദപാഠ അധ്യാപകനെ പരിചയപ്പെട്ടു. തുടർന്നുള്ള മൂന്നു വർഷം ഇദ്ദേഹത്തിൽ നിന്നും ക്രിസ്തീയ വിദ്യാഭ്യാസം നേടിയ വിശുദ്ധൻ വിൻ – ട്രി എന്ന സ്ഥലത്തുവച്ച് ആണ്ട്ര്യൂ എന്ന പേരിൽ മാമോദീസ സ്വീകരിച്ചു.
1823 മാർച്ച് 15ന് പൗരോഹിത്യ പട്ടം ലഭിച്ച ഇദ്ദേഹത്തിന് ചൈനീസ് , ഇറ്റാലിയൻ ഭാഷകൾ നല്ല വശമായിരുന്നു. കെ ഡാം എന്ന സ്ഥലത്തെ ഇടവക ദേവാലയത്തിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹത്തിന്റെ ജീവിതം മാതൃകയായി സ്വീകരിച്ച് ധാരാളംപേർ മാമോദിസ സ്വീകരിച്ചു. 1853 വിയറ്റ്നാമിലെ മീൻ-മാങ് ചക്രവർത്തിയുടെ മതപീഡന കാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടു. വളരെക്കാലം കൊണ്ടുള്ള പലരുടെ പ്രയത്നത്തിന്റെ ഫലമായി ഇദ്ദേഹത്തിന്റെ മോചനം വിലയ്ക്ക് വാങ്ങപ്പെട്ടു. ഇനിയും ഉണ്ടാകാവുന്ന പീഡനങ്ങളെ ഒഴിവാക്കുന്നതിനായി അദ്ദേഹം ലാക്ക് എന്ന പേര് സ്വീകരിച്ച് മറ്റൊരു സ്ഥലത്ത് ക്രിസ്തീയ ദൗത്യം തുടർന്നു.
ഒരിക്കൽ വിയറ്റ്നാം കാരനായ പീറ്റർ തി എന്ന വൈദികനെ കുമ്പസാരിക്കുന്നതിനിടയിൽ ഇരുവരും പിടിക്കപ്പെടുകയുണ്ടായി. വളരെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഇവർ 1839 ഡിസംബർ 21ന് ശിരച്ഛേദം ചെയ്യപ്പെട്ടു.
ഇതര വിശുദ്ധര്
- ബ്രിട്ടനിയിലെ ബിയെവൂസി
- ക്രിസോഗോന്നൂസ
- ക്ലോയിനിലെ കോള്മന്
- ക്രെഷന്സിയന്
- നോര്ത്തമ്പ്രിയായിലെ എയാന് ഫ്ലേഡാ
- ഫെലിച്ചീസിമൂസ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group