കർത്തുസിയൻ സഭയുടെ സ്ഥാപകനായ വിശുദ്ധ ബ്രൂണോ 1030ൽ ജർമനിയിലെ കോളോൺ എന്ന സ്ഥലത്താണ് ജനിച്ചത്. ഒരു കുലീന കുടുംബത്തിലെ അംഗമായാണ് അദ്ദേഹത്തിന്റെ ജനനം. ദൈവത്തിൽ അടിയുറച്ച വിശ്വാസം പുലർത്തിയിരുന്നു വിശുദ്ധൻ. വിദ്യാഭ്യാസ കാലഘട്ടത്തിന് ശേഷം അദ്ദേഹം അധ്യാപന രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട് വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന് പാണ്ഡിത്യമുണ്ടായിരുന്നു. വൈദികരുടെ നവീകരണത്തിനു വേണ്ടി അദ്ദേഹം പരിശ്രമിച്ചിരുന്നു.
റെയിംസിലെ മെത്രാന്റെ മരണം അദ്ദേഹത്തിൻറെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. മെത്രാൻെറ മരണശേഷം അദ്ദേഹം ഏകാന്തമായ ജീവിതം നയിക്കുന്നതിനുവേണ്ടി തീരുമാനിക്കുകയുണ്ടായി. പിന്നീട് അദ്ദേഹം പല ചുമതലകളും ഏറ്റിരുന്നു.റെയിംസിലും കൊളോണിയയിലും കാനാൻ സ്ഥാനം വഹിച്ചു. തന്റെ നാല്പത്തി അഞ്ചാമത്തെ വയസ്സിൽ റിംബു രൂപതയുടെ ചാൻസലറായി സ്ഥാനമേറ്റു. ഇക്കാലത്ത് അദ്ദേഹത്തിന് ഒരു ദൈവ ദർശനമുണ്ടായി തന്റെ ജീവിതം, ഏകാന്തതയിലും പ്രാർത്ഥനയിലും ജീവിക്കുന്നതിനുള്ള ദർശനം ആയിരുന്നു അത്. അപ്രകാരം അദ്ദേഹവും തന്റെ സുഹൃത്തുക്കളും ഒന്നിച്ച് കാർതൂസ് എന്ന സ്ഥലത്ത് ലളിതമായ ജീവിതം നയിക്കാൻ ആരംഭിച്ചു. ദൈവാരാധനയ്ക്ക് മാത്രമാണ് അവർ ഒന്നിച്ച് കൂടിയിരുന്നത്. മറ്റു സമയങ്ങളിൽ പ്രാർത്ഥനയ്ക്കും കയ്യെഴുത്തു പകർത്തി എഴുതുന്നതിലും അവർ സമയം ചിലവഴിച്ചു.
കാ4ത്തൂസ് എന്ന സ്ഥലത്ത് അദ്ദേഹം ഒരു ആശ്രമം സ്ഥാപിക്കുകയുണ്ടായി.വിശുദ്ധൻെറ ജീവിതം അക്കാലത്ത് പല സമ്പന്നരെയും ആകർഷിച്ചിരുന്നു അവർ പലവിധമായ ഉപഹാരങ്ങൾ നൽകിയെങ്കിലും അദ്ദേഹം അതൊക്കെ നിരസിച്ച് എളിയ ജീവിതം നയിച്ചു. പിന്നീടദ്ദേഹം റോമിലെ മാർപാപ്പയുടെ ഉപദേഷ്ടാവായി സ്ഥാനം അലങ്കരിക്കുകയും ചെയ്തു.അവിടെയും ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്.അവിടെയുള്ള തിരക്കുകൾ അദ്ദേഹത്തിൻറെ ഏകാന്തതയെ തടസ്സം സൃഷ്ടിച്ചു. അതിനാൽ അദ്ദേഹം മാർപാപ്പയുടെ അനുവാദത്തോടെ കാലാബ്റിയിലേക്ക് പോവുകയുണ്ടായി. 1101ൽ തന്റെ എഴുപത്തിയൊന്നാം വയസ്സിൽ അദ്ദേഹം നിര്യാതനായി.ലാളിത്യത്തിന് ആൾരൂപമായ ഈ വിശുദ്ധൻറെ ഓർമ്മത്തിരുന്നാൾ ആയാണ് ഒക്ടോബർ 6ന് നാം കൊണ്ടാടുന്നത്.