വിശുദ്ധ കാതറിൻ
St. Catherine
സഭയുടെ വിജ്ഞാന സമ്പത്ത് എന്നറിയപ്പെടുന്ന കാതറിൻ അലക്സാണ്ട്രിയായിലെ ഏറ്റവും ചൈതന്യമുള്ള കന്യകയായിരുന്നു. പുസ്തകത്തെ സ്വന്തം കൂടപ്പിറപ്പായി കണ്ട് വിദ്യ നേടുന്നതിൽ അവൾ അത്യുത്സാഹവധി ആയിരുന്നു. വിജ്ഞാന സമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമർപ്പിച്ചു. വിദ്യയാൽ സമ്പന്നയായ വിശുദ്ധ കപടതയുടെ പുറംമോടിക്കുള്ളിൽ ചൂഷണം ചെയ്യപ്പെടുന്ന സാധാരണ ജനത്തിനു വേണ്ടി എന്നും ശബ്ദം ഉയർത്തിയിരുന്നു. തന്റെ പതിനെട്ടാം വയസ്സിൽ തന്നെ ഏതൊരു വ്യക്തിയോടും വാഗ്വാദത്തിൽ ഏർപ്പെടാനുള്ള വിജ്ഞാനവും വാക്ചാതുര്യവും കാതറിൻ ആർജിച്ചെടുത്തിരുന്നു .
ക്രിസ്ത്യാനികളായ ഏവരെയും തിരഞ്ഞുപിടിച്ച് ക്രൂരമായി പീഡിപ്പിക്കുന്ന മാക്സിമിന്റെ അടുക്കലെത്തി അദ്ദേഹത്തിന്റെ പ്രവർത്തികളെ വളരെയധികം വിമർശിച്ച വിശുദ്ധയെ തടവിൽ ആക്കുവാൻ ചക്രവർത്തി കൽപ്പിച്ചു. ഒപ്പംതന്നെ വിശുദ്ധയുമായി വ്യത്യസ്ത വിഷയങ്ങളിൽ വാഗ്വാദത്തിൽ ഏർപ്പെടുവാൻ നാടിന്റെ പല ഭാഗങ്ങളിൽ നിന്നും ധാരാളം തത്വചിന്തകരേയും മറ്റും ഇദ്ദേഹം ഏർപ്പാടാക്കി. അതുകൂടാതെ തന്നെ ക്രിസ്തുവിലുള്ള അവളുടെ അടിയുറച്ച വിശ്വാസത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കുന്നവർക്ക് ധാരാളം പാരിദോഷികങ്ങൾ ചക്രവർത്തി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ വിശുദ്ധയുടെ തീക്ഷ്ണതയേറിയ വാക്കുകൾക്കു മുന്നിൽ പിടിച്ചു നിൽക്കുവാൻ ഒരു പണ്ഡിതനും കഴിഞ്ഞില്ല. ആത്മരക്ഷ വേണമെങ്കിൽ ക്രിസ്തുവിൽ വിശ്വസിക്കണം എന്ന് വ്യക്തമായ കാര്യകാരണങ്ങൾ നിരത്തി കൊണ്ട് അവൾ വാദിച്ചു. ഇവയിലെല്ലാം ആശ്ചര്യഭരിതരായ പല പണ്ഡിതരും ക്രിസ്തുവിനെ സ്വീകരിക്കുവാൻ തയ്യാറായി.
താൻ ഏർപ്പെടുത്തിയവയിൽ ഒന്നും വിജയം കാണാതിരുന്ന ചക്രവർത്തി പ്രലോഭനങ്ങളാലും മുഖസ്തുതികളാലും വിശുദ്ധയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇവയ്ക്കൊന്നും ഫലം ലഭിച്ചില്ല. ഇവയിൽ കോപാകുലനായ ചക്രവർത്തി ക്രൂരമായ പീഡനങ്ങളാൽ വിശുദ്ധയെ കഷ്ടപ്പെടുത്തുവാൻ ഉത്തരവിറക്കി. പലവിധ പീഡനങ്ങളാൽ വലഞ്ഞ വിശുദ്ധയെ സന്ദർശിക്കുവാൻ ചക്രവർത്തിയുടെ ഭാര്യയും സൈന്യാധിപനും തടവറയിൽ പോകുമായിരുന്നു. കാതറിന്റെ വാക്കുകൾ അവരെ യേശുവിലേക്ക് അടുപ്പിച്ചു.
പീഡനങ്ങളുടെ കാഠിന്യം കൂട്ടിക്കൊണ്ടുവന്ന് വിശുദ്ധയെ ക്രിസ്തീയതയിൽ നിന്നും പിന്തിരിപ്പിക്കുക എന്നതായിരുന്നു ചക്രവർത്തിയുടെ ലക്ഷ്യം. അതിനായി അവൾക്ക് വേണ്ടി കൽപ്പിച്ചത് മൂർച്ചയും മുനയും ഉള്ള കത്തികളാൽ നിറഞ്ഞ ഒരു ചക്രത്തിൽ കിടക്കുക എന്നതായിരുന്നു. എന്നാൽ വിശുദ്ധയുടെ പ്രാർത്ഥനകളുടെ ഫലമായി ആ യന്ത്രം പല കഷണങ്ങളായി പൊട്ടിച്ചിതറി. പീഡനങ്ങൾക്കും മർദ്ദനങ്ങൾക്കും വിശുദ്ധ ഒന്നും ചെയ്യുവാൻ സാധിക്കില്ലെന്ന കണ്ട ചക്രവർത്തി 312 നവംബർ 25 അവളെ കൊലപ്പെടുത്തി.
ഇതര വിശുദ്ധര്‍
- ഗാസ്കനിയിലെ അലാനൂസ്
- ബഗ്ബോക്കിലെ അല്‍നോത്ത്
- അന്തോയോക്യായില്‍ വച്ചു വധിക്കപ്പെട്ട ഒരു സിറിയന്‍ എരാസ്മൂസ്
- ഫ്രാങ്കോണിയായിലെ ഇമ്മ
- ഇറ്റലിയിലെ യൂക്കുന്താ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group