ഐതിഹ്യമനുസരിച് ഇദ്ദേഹം അന്ത്യോക്യയിൽ നിന്നുള്ള ഒരു ഗ്രീക്ക് വംശജനാണ്. എന്നാൽ മറ്റു ചിലരുടെ അഭിപ്രായപ്രകാരം ഇദ്ദേഹം ബെത്ലഹേമില്‍ ജൂദ എന്ന് പേരായ ഒരു ജൂതന്റെ പുത്രനാണ്. ട്രോജന് ചക്രവർത്തിയുടെ ഭരണകാലത്ത് മൂന്നാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റസ് മെത്രാൻ ഭരണമാരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണകാലാവധിയെക്കുറിച്ചും എഴുത്തുകളുടെയും നിയമരേഖകളുടെയും ആധികാരികതയെക്കുറിച്ചു ചരിത്രകാരന്മാരുടെയിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. പഴയ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ റോമിനെ പ്രതേക ഇടവകകളായി തിരിക്കുകയും 15 മെത്രാന്മാരെയും ഏഴ് പുരോഹിതന്മാരെയും രണ്ടു ശെമ്മാച്ചന്മാരെയും നിയമിക്കുകയും ചെയ്തത് വിശുദ്ധ ഇവരിട്ടസ്റ്റസാണ്. ചരിത്രപരമായ തെളിവുകൾ ലഭിക്കാത്തതിനാൽ ഇവയുടെ വിശ്വാസ്യത പരിപൂര്ണമല്ല. ആഫിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തിൽ മെത്രാൻമാരുടെ സുവിശേഷ പ്രബോധനങ്ങൾ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് 7 ശെമ്മാച്ചന്മാരെ നിയമിച്ചതായി പറയുന്നു .
തന്റെ മെത്രാന്മാരുടെ ഒരുതരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നത് ഇവാരിസ്റ്റസിനു ഇഷ്ടമില്ലായിരുന്നു എന്നിരുന്നാലും തെറ്റുകൾ കണ്ടാൽ സ്ഥാനഭ്രഷ്ടനാകുന്നതിനുള്ള അവകാശം റോമൻ സഭയിൽ നിക്ഷിപ്തമായിരുന്നു. വിശുദ്ധന്റെ രണ്ടാമത്തെ തിരുവെഴുത്തിൽ മെത്രാനും തന്റെ രൂപതയും തമ്മിലുള്ള ബന്ധത്തെ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തോട് ഉപമിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ പേരിലുള്ള ചില രേഖകൾ വ്യാജമാണെന്നു തെളിയിക്കപ്പെട്ടതിനാൽ തന്നെ അദ്ദേഹത്തിന്റെ പ്രവത്തനങ്ങളെകുറിച്ചുള്ള വിവരങ്ങൾ സംശായാസ്പദമാണ് അന്റോണിൻ സാമ്രാജ്യത്തിന്റെ ഉദയം വരെ അദ്ദേഹം ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. സഭ വിശ്വാസം അനുസ്സരിച്ച് ഇദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയും വത്തിക്കാൻ കുന്നിൽ അടക്കം ചെയ്യപ്പെടുകയും ചെയ്തു.