ഒക്ടോബർ 4 – വിശുദ്ധ ഫ്രാൻസിസ് അസീസി

 ജീവിച്ചിരിക്കെ തന്നെ വിശുദ്ധൻ എന്ന ഘോഷിക്കപ്പെട്ട ദൈവികമായ ലാളിത്യത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് അസീസി. “ജഡത്തിന്റെ ആഗ്രഹം അനുസരിച്ചുള്ള ജ്ഞാനികളും വിവേകികളും ആകരുത് മറിച്ച് ലാളിത്യവും താഴ്മയും  ശുദ്ധിയും ഉള്ളവരായിരിക്കണം” ജീവിതത്തിലുടനീളം ലാളിത്യവും അനുകമ്പയും സഹജീവി മനോഭാവവും  വിശുദ്ധൻ കാത്തുസൂക്ഷിച്ചിരുന്നു.

1181 ഇറ്റലിയിലെ അസീസിയിൽ ഒരു പട്ടു വ്യാപാരിയുടെ മകനായാണ് ഫ്രാൻസിസ് ജനിച്ചത് .ചെറുപ്പകാലത്തിൽ തന്നെ ആഡംബരമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. പിൽക്കാലത്ത് 1202 ആ നഗരത്തിൽ   യുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തിൽ അദ്ദേഹം തടവിലാക്കപ്പെടുകയുണ്ടായി. ഒരു വർഷത്തോളം തടവിൽ കഴിഞ്ഞ അദ്ദേഹത്തിൽ നിത്യ സത്യങ്ങളെ പറ്റിയുള്ള ചിന്തകൾ ഉടലെടുത്തു. തന്റെ പിതാവിൽ നിന്നും ലഭിക്കേണ്ട സർവ്വ സമ്പത്തുകളും ത്യജിച്ച് ദൈവത്തിൻറെ ഇച്ഛയിൽ  പ്രവർത്തിക്കുകയും ജീവിതം നയിക്കുകയും ഉണ്ടായി വിശുദ്ധ ഫ്രാൻസിസ് അസീസി.സർവ്വ ചരാചരങ്ങളോടും സ്നേഹവും അനുകമ്പയും പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തിൻറെ ഓർമ്മത്തിരുന്നാളായാണ് ഒക്ടോബർ 4 അനുസ്മരിക്കപ്പെടുന്നത്.

റോമൻ കത്തോലിക്കാസഭയിലെ വിശുദ്ധനും  ഫ്രാൻസിസ്കൻ സന്യാസ സഭകളുടെ സ്ഥാപകനായിരുന്നു അദ്ദേഹം. ദാരിദ്ര്യത്തെ സ്വീകരിച്ച് തൻറെ സർവ്വതും എന്നെന്നേക്കുമായി പരിത്യജിച്ചു . ക്രിസ്തുദേവൻറെ സ്നേഹത്തിൻറെയും സമാധാനത്തിൻെറയും സന്ദേശങ്ങൾ ഉദ്ഘോഷിക്കുകയും മറ്റുള്ളവരിലേക്ക് ദൈവത്തിൻറെ സ്നേഹം പകരുകയും ചെയ്തു. ക്രിസ്തുദേവന്റെ  ദർശനങ്ങളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്ജീ. വിതലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി. “ജീവിതത്തിൽ അവസാനം വരെ വ്യക്തമായ ഒരു ധാരണ ഉണ്ടാകണം.നിങ്ങളുടെ ലക്ഷ്യങ്ങളും വിധികളും ദൈവം സൃഷ്ടിച്ചതാണെന്ന് മറക്കാതിരിക്കുക.അദ്ദേഹത്തിൻറെ മുന്നിൽ നിങ്ങൾ എന്താണോ അതാണ് നിങ്ങൾ.അതിൽ കവിഞ്ഞ് ഒന്നുമില്ല. നിങ്ങൾ ഈ ഭൂമിയിൽ നിന്നും മടങ്ങുമ്പോൾ നിങ്ങൾക്ക് ഉന്നതത്തിൽ നിന്ന് നൽകപ്പെട്ടതല്ലാതെ മറ്റൊന്നും കൊണ്ടുപോകുന്നില്ല എന്നും ഓർക്കണം. സത്യസന്ധമായ സേവനവും സ്നേഹവും ത്യാഗവും ധൈര്യവും നിറഞ്ഞ ഹൃദയം മാത്രമാണ്  തിരികെ പോകുമ്പോൾ കൊണ്ടു പോകുന്നത്”. ദൈവമാർഗ്ഗത്തെ സ്വീകരിച്ചതിനാൽ അദ്ദേഹത്തിന് അനുയായികൾ ഉണ്ടായി.ദൈവത്തിൽ ജീവിതം സമർപ്പിക്കുന്നതിനും ലളിതമായി ജീവിതം നയിക്കുന്നതിനും അദ്ദേഹത്തിൻറെ അനുയായികളോട് ഉപദേശിച്ചു.അസീസിയിലെ ഒരു ധനിക കുടുംബത്തിലെ ക്ലാര എന്ന അനുയായിയോടൊപ്പം “പാവപ്പെട്ട ക്ലാരമാർ”  എന്ന സന്യാസ സമൂഹത്തിന് തുടക്കം കുറിച്ചു.സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു  വിശുദ്ധ  ഫ്രാൻസിസ് അസീസി.

സഹജീവിയോടുള്ള അദ്ദേഹത്തിൻറെ മനോഭാവം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്ന പ്രധാന സവിശേഷതയാണ് .പക്ഷികളെ അദ്ദേഹത്തിൻറെ സഹോദരിമാരായാണ് കണ്ടത് വനപ്രദേശത്ത് കലപില കൂട്ടി കൊണ്ടിരുന്ന പക്ഷികളോട് അദ്ദേഹം സുവിശേഷം പ്രസംഗിച്ച കഥ പ്രസിദ്ധമാണ്. സർവ്വ ചരാചരങ്ങളും ഒന്നാണെന്ന സന്ദേശമാണ് ഇതിലൂടെ നമുക്ക് മനസ്സിലാവുന്നത്. പല അത്ഭുതങ്ങളും അദ്ദേഹത്തിൻറെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് .1224 വിശുദ്ധ കുരിശിൻറെ ഉദ്ധാരണദിവസം അൽ വർണിയ മലയിൽവച്ച് ഒരു ദൈവദർശനം ഉണ്ടായതായി പറയപ്പെടുന്നു. ദൈവ ദർശനത്തിനുശേഷം ക്രൂശിതനായ ക്രിസ്തുവിന്  സമാനമായ മുറിവുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായത്രേ. ജീവിതം മറ്റുള്ളവർക്ക് വേണ്ടി പരിത്യജിച്ചപ്പോഴും പലവിധ ആരോഗ്യപ്രശ്നങ്ങൾ വിശുദ്ധനെ അലട്ടിയിരുന്നു. ചികിത്സയ്ക്കായി ചെറിയ സന്യാസിനികൾ പല നഗരങ്ങളിലും അദ്ദേഹത്തെ കൊണ്ടുപോയിരുന്നു. എന്നാൽ എല്ലാം വിഫലമായിരുന്നു.

1226 ഒക്ടോബർ മൂന്നിന് അദ്ദേഹം ദൈവത്തിൽ നിദ്ര പ്രാപിച്ചു. ബൈബിളിലെ 182 ആം സങ്കീർത്തനം ഉദ്ഘോഷിച്ചു കൊണ്ടാണ് അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായത്. “ദൈവപുത്രൻ അൾത്താരയിൽ പുരോഹിതന്റെ കയ്യിൽ കാണപ്പെടുമ്പോൾ മനുഷ്യൻ ഭയന്ന് വിറയ്ക്കുകയും ലോകം പ്രകമ്പനം കൊള്ളുകയും സ്വർഗ്ഗരാജ്യത്തിലാകെ അതിശക്തമായ ചലനം സംഭവിക്കുകയും ചെയ്യും”. 1228 ഗ്രിഗറി ഒൻപതാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയുണ്ടായി. മൃഗങ്ങളുടേയും പരിസ്ഥിതിയുടെയും മധ്യസ്ഥനായാണ് കത്തോലിക്കാസഭ അനുസ്മരിക്കുന്നത്. പാവങ്ങളോടുള്ള ശുശ്രൂഷ മനോഭാവവും സഹവർത്തിത്വവും ഇന്നും മാനവികതയെ സ്വാധീനിക്കുന്ന ശക്തിയായി നിലകൊള്ളുന്നു.