1510 ഒക്ടോബർ 28ന് വാലൻസിയയിൽ ആയിരുന്നു വിശുദ്ധ ഫ്രാൻസിസ് ബോർജിയായുടെ ജനനം. വിശുദ്ധ ഫ്രാൻസിസ് ജോർജിയായുടെ മാതാവ് അതീവ ഭക്തയായിരുന്നു. ബാല്യത്തിൽതന്നെ പരമ ദൈവഭക്തൻ ആയിരുന്നു ഫ്രാൻസിസ് ബോർജിയ. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പരമഭക്ത ആയ ഇദ്ദേഹത്തിൻറെ മാതാവ് ഫ്രാൻസിസ് എന്ന വിശുദ്ധന് നാമകരണം ചെയ്തു. പന്ത്രണ്ടാമത്തെ വയസ്സിൽ ആർഗോൺ ആർച്ച് ബിഷപ്പിന്റെ സഹായത്തോടെ സാഹിത്യത്തിലും തത്വശാസ്ത്രത്തിലും പാണ്ഡിത്യം നേടി. അക്കാലത്തെ ചക്രവർത്തിനിയുടെ നിർദ്ദേശപ്രകാരം വിവാഹം ചെയ്യുകയും ചെയ്തു. സന്തുഷ്ടമായ ഒരു കുടുംബ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്.
നിർമ്മലമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.1539 ചക്രവർത്തിനി മരണപ്പെട്ടു. ചക്രവർത്തിനിയുടെ ശരീരം തിരിച്ചറിഞ്ഞ് ഗ്രാനഡയിലെ രാജകീയ സെമിത്തേരിയിലേക്ക് അകമ്പടി പോകുന്ന ചുമതല അദ്ദേഹത്തിൻറെ തായിരുന്നു. ചക്രവർത്തിനിയുടെ ശരീരം തിരിച്ചറിയുന്നതിനായി പെട്ടി തുറന്ന അദ്ദേഹത്തിന്, മരണം ചക്രവർത്തിനിയിൽ വരുത്തിയ മാറ്റങ്ങൾ അദ്ദേഹത്തെ വളരെയധികം ദുഃഖത്തിലാഴ്ത്തി. ലൗകിക ജീവിതത്തിന്റെ നശ്വരതയെ പറ്റിയുള്ള ചിന്തകൾ അദ്ദേഹത്തിൽ ഉണർന്നു. ഫാദർ ജോൺ ആവിലായുടെ പ്രസംഗം കൂടി കേട്ടപ്പോൾ അദ്ദേഹത്തിന് ആർഭാട ജീവിതത്തോട് തന്നെ വെറുപ്പ് തോന്നുകയും ചെയ്തു. അതിനുശേഷം വൈദികനോട് ആലോചിച്ച് ഈശോസഭയിൽ ചെയ്യുന്നതിനായി നിശ്ചയിച്ചു.
1546ൽ ഭാര്യയുടെ മരണത്തോടെ തന്റെ മുപ്പത്തിയാറാമത്തെ വയസ്സിൽ അദ്ദേഹം ഈശോസഭയിൽ ചേർന്നു. 1548ൽ വ്രതവാഗ്ദാനം ചെയ്യുകയും പിന്നീട് 1551 ൽപുരോഹിത സ്ഥാനം വഹിക്കുകയും ചെയ്തു.1565 സഭയുടെ സുപ്പീരിയർ ജനറലായി സ്ഥാനം അലങ്കരിച്ചു.വിശുദ്ധ പീയൂസ് അഞ്ചാമൻ മാർപ്പാപ്പയുടെ ആവശ്യപ്രകാരം തുർക്കിക്കെതിരെ ക്രിസ്തീയ രാജാക്കന്മാരെ ഒന്നിപ്പിക്കുന്നതിനായി പ്രവർത്തിച്ചു.ലളിതമായ ഒരു ജീവിതമാണ് ജീവിതമായിരുന്നു വിശുദ്ധൻ നയിച്ചിരുന്നത്.അക്കാലത്ത് അഗതികളായ കൃഷിക്കാരോട് ദൈവ മഹത്വത്തെപ്പറ്റി പ്രസംഗിച്ചിരുന്നു.വിവിധ രാജ്യങ്ങളിൽ അദ്ദേഹം കോളേജുകൾ സ്ഥാപിച്ചിട്ടുണ്ട്.പല രാജ്യങ്ങളിലായി മിഷനറി പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ദൈവ മഹത്വത്തെപ്പറ്റി ഉദ്ഘോഷിച്ചിരുന്ന അദ്ദേഹം ഒരിക്കൽ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി”മനുഷ്യർ നമ്മുടെ പ്രവർത്തനങ്ങളെപ്പറ്റി എന്ത് വിചാരിക്കുന്നു എന്ന് പരിഗണിക്കാതെ ദൈവത്തെ മാത്രം തൃപ്തിപ്പെടുത്തുവാൻ ആഗ്രഹിച്ചുകൊണ്ട് സ്വർഗരാജ്യത്തിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കണം” 1572 ഒക്ടോബർ പത്തിന് ഈ ലോകത്തിൽ നിന്നും അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി.1670ൽ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു .ലൗകികവും ആഡംബര പൂർണമായ ജീവിതം വെടിഞ്ഞ അദ്ദേഹത്തിൻറെ പാത നമുക്കും പിന്തുടരാവുന്നതാണ്