നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.’ (മര്‍ക്കോസ്
16:1516) വി .ഐസക്ക് ജോഗൂസ്, വിശുദ്ധ ജോണ്‍ ബ്രെബ്യൂഫ്, ഗബ്രിയേല്‍ ലലേമന്റ്റ്, നോയല്‍ ചാ
ബനെല്‍, ചാള്‍സ് ഗാര്‍ണിയര്‍, അന്തോണി ഡാനിയല്‍, റെനെ ഗൗപില്‍, ജോണ്‍ ദെ ലലാന്‍റെ (ഇവരില്‍ആദ്യം പരാമര്‍ശിച്ചിട്ടുള്ള ആറുപേര്‍ വൈദികരും അവസാനത്തെ രണ്ടുപേര്‍ അല്മായരും ആയിരുന്നു)
എന്നിവര്‍ ഇറോക്ക്യോയിസിന്‍റെയും ഹുറോന്‍ ഇന്ത്യന്‍സിന്‍റെ ഇടയിലും സുവിശേഷ വേല നടത്തി
പോന്നു.ഫ്രാന്‍സിലെ ആദ്യത്തെ വിശ്വാസപ്രഘോഷകര്‍ അന്നത്തെ കാലത്തെ വൈദീകര്‍ ആയിരുന്നു
. 1534 ജെ . കാര്‍ട്ടിയാന്‍ കാനഡ കണ്ടുപിടിച്ചതിനു ശേഷം കാനഡയിലേക്കും വടക്കേ അമേരിക്ക
യിലേക്കും പോകുന്ന ആദ്യത്തെ സുവിശേഷ പ്രഘോഷകര്‍ ജെസ്യൂട്ട് വൈദികരായിരുന്നു.നീണ്ട കാലത്തെ വേദനകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം ന്യുയോര്‍ക്കിലെ ഓറിസ്വില്ലെ എന്ന പ്രദേശത്ത് വച്ച്
ഇവര്‍ രക്തസാക്ഷിത്വം വരിച്ചു. വിശുദ്ധ ഐസക്ക് ജോഗൂസും , വിശുദ്ധ കടേരി ടെകാക്വിതയുമാണ്
കാനഡയുടെ സഹപാലക മധ്യസ്ഥര്‍ . 1534 നു ശേഷമാണ് സുവിശേഷകര്‍ കാനഡയില്‍ എത്തിയത്
. അവന്‍റെ മിഷന്‍ ആണ് ഞങ്ങളുടെ മിഷന്‍ എന്ന ആപ്തവാക്യം ഹൃദയത്തില്‍ സ്വീകരിച്ചു നവസുവിശേഷ വത്കരണത്തിലൂടെ പുതിയൊരു കാനഡ കെട്ടി ഒരുക്കുകയായിരുന്നു ……ഇന്നത്തെ തലമുറ
യ്യ്ക്കു ഇന്നും ഒരു പ്രചോദനം ആണ് വിശുദ്ധ. ഐസക്ക് ജോഗൂസിന്‍റെ വാക്കുകള്‍ “പിതാവേ, ആയിരകണക്കിന് ജീവന്‍ ബലികഴിക്കപ്പെട്ടാലും ദൈവത്തിന്‍റെ ഇഷ്ടം നിറവേറി കാണുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’. അദ്ദേഹം തന്‍റെ ആദര്‍ശ്ശ വാക്യമായി കണക്കാക്കുന്ന വാക്യം ‘ഈ പീഡനങ്ങള്‍ വലുതാണ്, എന്നിരുന്നാലും ദൈവം അതിലും വലിയവനാണ്.’.’ ഔദ്യോഗിക രേഖകളിലുള്ള, മഹാനായ ജെസ്യൂ
ട്ട് ആത്മീയ എഴുത്തുകാരനായ ലൂയിസ് ലലേമന്‍റിന്‍റെ ശിഷ്യനായ വിശുദ്ധ ജോണ്‍ ബ്രെബ്യൂഫിന്‍റെ സുവിശേഷ കുറിപ്പുകളില്‍ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ‘മറ്റ് രക്തസാക്ഷികള്‍ സഹിച്ചത് പോലെ ക്രൂര മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങി ഒരു രക്തസാക്ഷിയാകാനുള്ള അടക്കാനാവാത്ത ആഗ്രഹം എന്‍റെയുള്ളില്‍ ഉദി
ച്ചിട്ട് ഇന്നേക്ക് രണ്ടു ദിവസമായി. യേശുവേ, എന്‍റെ രക്ഷകാ, ഞാന്‍ അങ്ങേക്ക് വാക്ക് തരുന്നു, എന്നില്‍
ബലമുള്ളിടത്തോളം കാലം നിനക്ക് വേണ്ടി ഒരു രക്തസാക്ഷിയാകാനുള്ള ഒരവസരവും ഞാന്‍ പാഴാ
ക്കുകയില്ല’.