വിശുദ്ധ യൗസേപ്പിതാവിന്റെ ഓർമ്മയ്ക്ക്….

കൂടെവസിക്കാനായി ഭൂമിയിൽ പിറന്ന ദൈവത്തെ കൈ പിടിച്ചു നടത്തിയവൻ…

ദൈവപുത്രനെ കൈ പിടിച്ചു നടത്തിയ മനുഷ്യനല്ലാതെ മറ്റാരാണ് മനുഷ്യവംശത്തെ നയിക്കാൻ യോഗ്യൻ….???

കൈ പിടിച്ചു വഴി നടത്തുന്നവരെ തിരയുന്ന ലോകത്താണ് നാമൊക്കെ ഇന്ന് ജീവിക്കുന്നത്…..
കൈ പിടിച്ചു വഴി കാട്ടുന്നവർക്കു പിഴച്ചാൽ ജീവനും ജീവിതവുമൊക്കെ തകരും….
അതാണ് ലോക ചരിത്രത്തിലെ അപ്രിയമായ സത്യം…..

അതെ…. ദൈവപുത്രനെ കൈപിടിച്ച് നടത്തിയ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള നീലൂർ സെൻറ് ജോസഫ് കപ്പേള….!!!പാലാ -മുട്ടം റൂട്ടിൽ പാലായിൽ നിന്നു 16കിലോമീറ്റർ ദൂരത്തിൽ നീലൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന ദേവാലയം….!!!
പാലാ രൂപത നീലൂർ ഇടവകയുടെ കീഴിലുള്ള സെൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിനോട്‌ ബന്ധപെട്ടാണ് ഈ ദേവാലയം…!!!

എല്ലാ ബുധനാഴ്ചയും രാവിലെയും വൈകിട്ടും വിശുദ്ധ കുർബാനയും പ്രാർത്ഥിച്ചാൽ അച്ചട്ട് ആണ്… അനുഭവം ഉണ്ട്.. പ്രത്യേകിച്ച്, മക്കൾ ഇല്ലാത്തവർ, ആൺ കുട്ടികൾ ഉണ്ടാകാൻ, ജോലി കിട്ടാൻ ഒക്കെ പ്രാർത്ഥിച്ചാൽ…വി.യൗസേപ്പിതാവിന്റെ നൊവേനയും നടക്കുമ്പോൾ അക്രൈസ്തവരടക്കം നിരവധി വിശ്വാസികളാണ് ഈ ദേവാലയത്തിലേക്ക് ഒഴുകിയെത്തുന്നത്…എല്ലാ വർഷവും മാർച്ച് 19 നു അടുത്ത് വരുന്ന ഞായറാഴ്ചയാണ് ഇവിടെ തിരുനാൾ….!!!

തിരുനാൾ എന്ന് പറഞ്ഞാൽ പോരാ ഇവിടുത്തെ പെരുന്നാൾ വലുതാണ്….
ഒത്തിരി ആൾ കൂടുന്ന വമ്പൻ പെരുന്നാൾ തന്നെയാണ്….ഫാ.ജോർജ് മടുക്കാവിൽ ആണ് ഇപ്പോഴത്തെ വികാരി…..

വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ദിനമായ വെള്ളിയാഴ്ച രാവിലെ ഒൻപതിന് വിശുദ്ധ കുർബാനയർപ്പിച്ചത് പാലാ രൂപത സഹായ മെത്രാൻ അഭിവന്ദ്യ ജേക്കബ് മുരിക്കൻ പിതാവ് ആയിരുന്നു….

അഭിവന്ദ്യ മുരിക്കൻ പിതാവ് സഹായമെത്രാൻ ആകുന്നതിനു തൊട്ടു മുൻപ് വരെ വികാരി ആയിരുന്നത് ഈ ഇടവകയിൽ ആയിരുന്നു….

വെള്ളിയാഴ്ച വി. കുർബാനയ്ക്കും വി. യൗസേപ്പിതാവിന്റെ നൊവേനയ്ക്കും ശേഷം ഊട്ടുനേർച്ചയിൽ നിരവധി പേർ പങ്കെടുത്തു… അക്രൈസ്തവരുടെ അത്താണിയെന്ന് വിശേഷിപ്പിക്കാവുന്ന ഈ ദേവാലയത്തിലെത്തി യൗസേപ്പിതാവിന് നേർച്ച കാഴ്ചകൾ അർപ്പിക്കുന്ന ഇതര മതസ്ഥരുടെ എണ്ണം അസംഖ്യമാണ്…. ഇവിടെത്തി പിതാവിനോട് പ്രാർത്ഥിച്ചാൽ അനുഭവം അച്ചട്ടാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു…. ഈശോയെ കൈ പിടിച്ചു നടത്തുകയും കൈകളിൽ താങ്ങുകയും തോളിലേറ്റുകയും ചെയ്ത യൗസേപ്പിതാവിൻ്റെ പക്കലേക്ക് നമുക്കും പോകാം…..
വഴിതെറ്റാൻ ആ പിതാവ് ഒരിക്കലും അനുവദിക്കുകയില്ല….!!!

വി. യൗസേപ്പിതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ….

അജി ജോസഫ് കാവുങ്കൽ

കടപ്പാട് :
ഷിബിൻ കെ സെബാസ്റ്റ്യൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group