വിശുദ്ധയൗസേപ്പിന്റെ വർഷത്തിൽ….!!!

‘അന്ധകാരം നിറഞ്ഞ വഴികളിലൂടെ, ദൈവത്തിന്‍റെ സ്വരം ശ്രവിച്ചുകൊണ്ട്, മൗനമായി നടക്കേണ്ടതെങ്ങനെയെന്ന് തിരിച്ചറിഞ്ഞ മഹാത്മാവായിരുന്നു
ഭാഗ്യപ്പെട്ട വി.യൗസേപ്പ്….

എലിസബത്തിനെ ശുശ്രൂഷിച്ച ശേഷം മടങ്ങിയെത്തിയ മറിയത്തില്‍ മാതൃത്വത്തിന്‍റെ അടയാളങ്ങള്‍ ദൃശ്യമായിത്തുടങ്ങിയപ്പോള്‍ യൗസേപ്പിന് ഒന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല…

മറിയം ദൈവത്തിൽ നിന്നും എന്തോ ഒരു പ്രത്യേകത ലഭിച്ച സ്ത്രീയാണെന്നു മാത്രം അദ്ദേഹം വിശ്വസിച്ചു….

അതുകൊണ്ടുതന്നെ, അവളെ പരസ്യമായി കുറ്റപ്പെടുത്താതെ, രഹസ്യത്തില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച അദ്ദേഹത്തിന് കര്‍ത്താവിന്‍റെ ഇടപെടലുമുണ്ടായി…

”എഴുന്നേല്‍ക്കുക..”ഇത് ബൈബിളില്‍ ദൗത്യം തുടങ്ങാനുള്ള ആഹ്വാനമാണ്….

ജോസഫ് ഒരിക്കലും തന്‍റെ പ്രശ്നങ്ങളില്‍
സുഹൃത്തുക്കളില്‍ നിന്നു സമാശ്വാസം തേടുന്നില്ല….

മനശാസ്ത്രജ്ഞന്‍റെ അടുത്തും പോകുന്നില്ല…

ആ സാഹചര്യത്തെ അദ്ദേഹം സ്വയം ഏറ്റെടുക്കുകയാണ്…..

രണ്ടുകാര്യങ്ങളാണ് പ്രധാനമായും അദ്ദേഹം ഏറ്റെടുക്കുന്നത്….

പിതൃത്വവും, രഹസ്യവും…..

ഈ പിതൃത്വം നമ്മൾ ബൈബിളിലെ വംശാവലിയില്‍ കാണുന്നു….

അവന്‍ ജോസഫിന്‍റെ മകനാണെന്നു കരുതപ്പെട്ടു….

യൗസേപ്പിന്‍റേതല്ലാത്ത ഒരു പിതൃത്വം അവൻ ഏറ്റെടുത്തു…..

അതു ദൈവത്തില്‍നിന്നു ലഭിച്ച പിതൃത്വമായി കരുതി ഒരു വാക്കുപോലും ഉരിയാടാതെ, അനുസരണയോടെ ഏറ്റെടുക്കുകയായിരുന്നു വി. യൗസേപ്പ്….

അങ്ങനെ പിതാവായ ദൈവത്തിന്‍റെ ഛായ, നിഴല്‍ യൗസേപ്പില്‍ വീണു….

മനുഷ്യനായ ദൈവപുത്രന്‍ അദ്ദേഹത്തെ ”പിതാവേ ”എന്നു സംബോധന ചെയ്യുന്നു…

ആ പിതാവിലൂടെ പുത്രൻ ദൈവപിതാവിനെ അറിഞ്ഞു…

ക്രിസ്തുവിലൂടെ ദൈവജനത്തെ പുതിയ സൃഷ്ടി എന്ന രഹസ്യത്തിലേയ്ക്ക് നയിക്കുവാന്‍ ദൈവപിതാവ്
വി. യൗസേപ്പിനെ തെരഞ്ഞെടുത്തു….

ക്രൈസ്തവ ജീവിതം നയിക്കാൻ, പുതിയ സൃഷ്ടിയായിത്തീരാൻ നമുക്കും
ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവിന്റെ സാന്നിധ്യവും സഹായവും തേടാം….

കാരുണ്യവാനായ ഈശോയേ,
അങ്ങേ വളര്‍ത്തുപിതാവായ
വിശുദ്ധ യൗസേപ്പിനെ ഞങ്ങളുടെ
പ്രത്യേക മദ്ധ്യസ്ഥനും പിതാവുമായി
ഞങ്ങള്‍ ഏറ്റുപറയുന്നു….

ഉണ്ണീശോയേയും പരി. കന്യകമറിയത്തെയും സംരക്ഷിക്കുവാന്‍ ദൈവം തെരഞ്ഞെടുത്ത യൗസേപ്പുപിതാവേ,
അങ്ങയെ ആദരിക്കുന്നതിനായി തിരുസഭ പ്രഖ്യാപിച്ച ഈ യൗസേപ്പിതാവിന്റെ വർഷത്തിൽ ഏറ്റവും ബഹുമാനപൂർവ്വം അങ്ങയെ വണങ്ങുന്നതിനും അവിടുത്തെ നീതിയും നിർമ്മല സ്വഭാവസവിശേഷതകളും കൊണ്ട് ഞങ്ങളെ നിറയ്ക്കേണമേ…..

തിരുക്കുടുംബത്തെ കാത്തുപരിപാലിച്ച അങ്ങ് ഞങ്ങള്‍ ഓരോരുത്തരേയും ഞങ്ങളുടെ കുടുംബങ്ങളേയും കാത്തുപരിപാലിക്കണമേ….

കരുണാനിധിയായ ദൈവമേ, വിശുദ്ധ യൗസേപ്പിനെപ്പോലെ സത്യത്തിലും നീതിയിലും വിനയത്തിലും വിവേകത്തിലും വളരുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ….

അനുഗ്രഹദാതാവായ ദൈവമേ, യൗസേപ്പുപിതാവു വഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ…..ആമേൻ…. ”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group