ജോലിയുടെ പ്രതിബന്ധങ്ങള്‍ക്കുമേല്‍ സ്വന്തം കരം പതിക്കാതെ ദൈവത്തിന്റെ കരം പതിപ്പിച്ച നീതിമാനായ തച്ചനായിരുന്നു വി. യൗസേപ്പ്…..അര്‍ഹിക്കാത്തത് നല്‍കി ദയ കാണിച്ച ഈശോനാഥന്റെ വളര്‍ത്തുപിതാവ്…..ദീര്‍ഘവീക്ഷണത്തിന്റെ ശ്രേഷ്ഠാചാര്യന്‍…..ദൈവഹിതത്തിനു മുമ്പില്‍ ഏറ്റവും എളിമയോടുകൂടി ”ആമേന്‍” പറഞ്ഞവന്‍…..യൗസേപ്പിതാവ് ഒരു മെഴുകുതിരിയുടെ നാളം പോലും നിലയ്ക്കാത്തത്ര ശാന്തതയോടെ തന്റെ വിശ്വാസങ്ങളുതിര്‍ത്ത് സ്വന്തം മനസ്സിനെ അംഗീകരിച്ച്, നിശബ്ദനായി ഗര്‍ഭിണിയായ ഭാര്യയെ കര്‍ത്താവിന്റെ ദൂതന്റെ അരുളപ്പാടില്‍ സ്വീകരിച്ച പുണ്യതാതന്‍….!!! ‘അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്ന ത്തില്‍ പ്രത്യക്ഷപ്പെട്ട് അവ നോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അ വള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാ വില്‍ നിന്നാണ്’ (മത്താ. 1:19-20 . കനത്ത അന്ധകാരത്തിന്റെയും മൂല്യച്യുതിയുടെയും രോഗഭീതികളുടെയും നിറവും മണവും വാര്‍ന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് നമ്മുടെ ഉത്തമസഹകാരിയും പ്രത്യേക മധ്യസ്ഥനുമാണ് യൗസേപ്പിതാവ്…..
ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അനന്തമായ രക്ഷയും സ്നേഹവും പ്രദാനം ചെയ്ത് ആപത്തില്‍ സഹായിക്കാനായി എത്തുന്നവനാണ് ഈ പ്രിയതാതന്‍….യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ സാഘോഷം കൊണ്ടാടുമ്പോള്‍ അദ്ദേഹത്തിന്റെ മധ്യസ്ഥശക്തികളുടെ വലിയനുഭവങ്ങള്‍ നമുക്ക് സ്വന്തമാക്കാം അതോടൊപ്പം അദ്ദേഹത്തില്‍ വിളങ്ങിയിരുന്ന വിശുദ്ധ സുകൃതങ്ങളായ,
ദൈവത്തിന്റെ മുന്‍പില്‍ മൗനത്തോടെ കാതോര്‍ത്തവന്‍…..!!!
നീതിമാന്‍……!!!
ദൈവജനത്തിന്റെ മുന്‍പില്‍ ആമേന്‍ പറഞ്ഞവന്‍…..!!!നിര്‍മ്മലസ്‌നേഹത്തിന്റെ ഉടമ…..!!!
കളങ്കമറ്റ മനുഷ്യന്‍……!!!
കഠിനാധ്വാനി….
തൊഴിലിന്റെ മഹത്വം എടുത്തു കാട്ടിയവന്‍….!!!
ഇവയെല്ലാം നമ്മുടെ ജീവിതത്തിലും വളര്‍ത്തുവാന്‍ നമുക്ക് പരിശ്രമിക്കാം…..
ഉന്നതകുലജാതനായിരുന്നിട്ടും തച്ചന്റെ തൊഴിലില്‍ സഞ്ചരിച്ചുകൊണ്ട് എല്ലാ
തൊഴിലുകളും ശ്രേഷ്ഠമാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് വി.യൗസേപ്പിതാവ്….തിരുക്കുടുംബത്തെ പുലര്‍ത്തുന്നതിന് കഠിനാധ്വാനം ചെയ്ത വി.യൗസേപ്പിനെ
സഭ തൊഴിലാളികളുടെ മധ്യസ്ഥനായി തിരഞ്ഞെടുത്തിരിക്കുന്നു.
തൊഴിലിന്റെ മഹത്വം മനസ്സിലാക്കിത്തരുന്ന നീതിമാനായ യൗസേപ്പിന്റെ ജീവിതശൈലിയെ സ്വായത്തമാക്കുവാന്‍ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ….
എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവും ഉത്തമ മാതൃകയുമായിരിക്കുന്ന പിതാവാണ് വി.യൗസേപ്പ്…..
നെരിപ്പോടുകളുടെ ഉള്ളിലുള്ള ജീവിതത്തിന്റെ നടുവിലും ശാന്തമാകുവാന്‍ സഹനത്തിന്റെ കാസ മട്ടുവരെ ഊറ്റിക്കുടിച്ച് ശൂന്യവത്കരണത്തിന്റെ പാതയിലൂടെ നട ക്കുമ്പോഴും നിശബ്ദരാകുവാന്‍ ഈ പുണ്യപിതാവ് നമ്മെ സഹായിക്കട്ടെ….
ദൈവകരങ്ങളുടെ ഉരുപ്പടികള്‍ ഭൂമിയില്‍ തീര്‍ത്ത അധ്വാനശീലത്തിന്റെ ആള്‍ രൂപത്തിന്റെ മുമ്പില്‍ കൂപ്പുകരങ്ങളോടെ നമുക്കും മാധ്യസ്ഥം അപേക്ഷിക്കാം….എന്റെയും മറ്റു നിരവധിയായ
#ജോസഫ് നാമധാരികളുടെയും പേരിന് കാരണഭൂതനും തിരുസഭാസംരക്ഷകനും, തിരുക്കുടുംബനായകനും തൊഴിലാളിമദ്ധ്യസ്ഥനും ഞങ്ങളുടെ പിതാവുമായ ഭാഗ്യപ്പെട്ട വി. യൗസേപ്പിതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ….. ആമേൻ…
#പ്രാർത്ഥനാമംഗളങ്ങൾ….
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group