”നീതിമാനായ വി. യൗസേപ്പേ,ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ…

”ക്രൈസ്തവ വിശ്വാസ പാരമ്പര്യം അനുസരിച്ച് മാർച്ച് മാസം സമർപ്പിച്ചിരിക്കുന്നത് നമ്മുടെ കർത്താവും നാഥനും രക്ഷകനുമായ യേശുക്രിസ്തുവിന്റെ വളർത്തുപിതാവും , പരിശുദ്ധ കന്യകാമറിയത്തിന്റെ
വിരക്ത ഭർത്താവുമായ വിശുദ്ധ യൗസേപ്പിതാവിനാണ്……

ആഗോള സഭയുടെ മദ്ധ്യസ്ഥനും
ലോകം മുഴുവനുമുള്ള തൊഴിലാളികളുടെ മധ്യസ്ഥനും നീതിമാനുമായ
ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ ഇൗ മാസം അനുസ്മരിക്കുകയും, നമ്മുടെ കുടുംബങ്ങളെ പരിപാലിക്കുന്നതിനും അദ്ദേഹത്തോട് മാദ്ധ്യസ്ഥം യാചിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം…..

ഞങ്ങളുടെ പിതാവായ ഭാഗ്യപ്പെട്ട
വി. യൗസേപ്പേ,
അങ്ങില്‍ ആശ്രയിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങളാല്‍ അവരെ അങ്ങ്, സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ, അങ്ങ് ദൈവത്തില്‍നിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അന്യാദൃശ്യമാണ്. ഞങ്ങള്‍ പ്രത്യാശപൂര്‍വ്വം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങ്ങേ സവിധത്തിലണയുന്നു….
ഞങ്ങളെ സഹായിക്കണമേ…
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രിത്വ.

      സുകൃതജപം 

”നീതിമാനായ വി. യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ…”

അജി ജോസഫ് കാവുങ്കൽ ✍️


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group