ആരാധനക്രമത്തിന്റെയും അനുസരണത്തിന്റെയും മഹനീയ മാതൃകയാണ് പരിശുദ്ധ മറിയം : മാർ ജോസഫ് കല്ലറങ്ങാട്ട്.

ദൈവത്തോടുള്ള വിധേയത്വത്തിന്റെയും അനുസരണത്തിന്റെ യും മഹനീയമായ മാതൃകയാണ് പരിശുദ്ധ മറിയമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്.മംഗളവാർത്ത തിരുനാളിനോട് മുന്നോടിയായി നടത്തിയ ദിവ്യബലിയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗളവാർത്ത തിരുനാളിനോടനുബന്ധിച്ച് ദൈവംസീറോ മലബാർ സഭക്ക്‌ നൽകിയ സമ്മാനമാണ് പരിശുദ്ധ കുർബാനയുടെ ഏകീകരണമെന്ന് ബിഷപ്പ് പറഞ്ഞു. ഗബ്രിയേൽ ദൈവദൂതൻ
മംഗളവാർത്ത മറിയത്തെ അറിയിച്ചത് മുതൽ ദൈവത്തോട് വിധേയപ്പെട്ടു കൊണ്ട് ആ രക്ഷാകര കർമ്മത്തിൽ മറിയവും പങ്കുചേർന്നുവെന്നും, പരിശുദ്ധ മറിയത്തെ പോലെ നമുക്കും ദൈവീകമായ പദ്ധതിയിൽ അനുസരണം ഉള്ളവരായി പങ്കുചേരാമെന്നും ബിഷപ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group